കോഴിക്കോട് : പുന:സംഘടന സംബന്ധിച്ചുള്ള ചിന്തൻ ശിബിരിലെ വിമർശനം ശരിവച്ച് കെ.മുരളീധരൻ എംപി. മുന്പ് ഗ്രൂപ്പ് വീതം വയപ്പായിരുന്നവെങ്കിൽ ഇപ്പോൾ നടക്കുന്നത് വ്യക്തികളുടെ വീതം വെയ്പ് ആയി മാറി. ഇങ്ങനെ വീതം വെയ്ക് തുടർന്നാൽ പ്രവർത്തകർ നിരാശരാകും. കെപിസിസി ഭാരവാഹികളെ നിർണയിച്ചതിൽ ഈ പിഴവുണ്ടായി എന്നും കെ മുരളീധരൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. യുഡിഎഫ് ശക്തമായ ശേഷം വേണം മുന്നണി വിപുലീകരണം നടത്തേണ്ടത്. മുന്നണിയിലേക്ക് വരുന്നവരെ നേതാക്കളുടെ താൽപര്യം വച്ച് തടയരുത്.മുന്നണി വിട്ടവരെ തിരികെ കൊണ്ടുവരണമെന്നും കെ.മുരളീധരൻ പ്രതികരിച്ചു
മുതിർന്ന നേതാക്കൾ ചർച്ചകളിൽ നിന്ന് വിട്ടു നിൽക്കുന്നത് ശരിയല്ല.ചിന്തൻ ശിബിരത്തിൽ നിന്നും മാറി നിൽക്കുന്നതിനോടും യോജിപ്പില്ല.ആരെയും മാറ്റി നിർത്തുന്നതും ശരിയല്ലെന്ന് കെ മുരളീധരൻ പറഞ്ഞു. തീരുമാനങ്ങൾ എടുക്കുന്നതിലല്ല, എടുക്കുന്ന തീരുമാനങ്ങൾ നടപ്പാക്കുന്നിടത്താണ് ചിന്തൻ ശിബിരിന്‍റെ വിജയം താൻ ഇന്നലെ ചിന്തൻ ശിബിരിൽ പങ്കെടുക്കാത്തത് മകന്‍റെ വിവാഹം കാരണമെന്നും മുരളീധരരൻ വിശദീകരിച്ചു