• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, December 12, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മുന്നേറാൻ സ്‌കൂൾ തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെ പുനഃസംഘാടനം വേണം : മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
December 31, 2021 : 10:26 am
0
A A
0
മുന്നേറാൻ സ്‌കൂൾ തലം മുതൽ ഉന്നത വിദ്യാഭ്യാസം വരെ പുനഃസംഘാടനം വേണം :  മുഖ്യമന്ത്രി

തിരുവനന്തപുരം: അന്താരാഷ്ട്ര തലത്തിൽ നടക്കുന്ന വിജ്ഞാന വിസ്ഫോടനം തൊഴിലിനേയും ഉപജീവനത്തേയും സംബന്ധിച്ച ധാരണകളെ മാറ്റിമറിച്ചതായും ഇതിനൊപ്പം മുന്നേറാൻ കേരളത്തിനു കഴിയണമെങ്കിൽ പുതിയ വൈജ്ഞാനിക സമൂഹമെന്ന നിലയിലേക്കുള്ള സത്വര മാറ്റം അനിവാര്യമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. 89-ാമത് ശിവഗിരി തീർഥാടനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ വിജ്ഞാന സമൂഹമെന്ന നിലയിലേക്കുള്ള മാറ്റം സാധ്യമാകാൻ സ്‌കൂൾ തലം മുതൽ ഉന്നത വിദ്യാഭ്യാസവും ഗവേഷണവുമടക്കമുള്ള തലങ്ങളിൽവരെ കാലഘട്ടത്തിനുസരിച്ചുള്ള പുനഃസംഘാടനം വേണ്ടിവരുമെന്നാണു സർക്കാർ കാണുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു.

ഇതിനുള്ള നടപടികൾ തുടങ്ങിക്കഴിഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ തുടർച്ചയായി ഉന്നതവിദ്യാഭ്യാസ മേഖലയുടെ സമഗ്ര നവീകരണം ആരംഭിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മേഖല മെച്ചപ്പെടുത്തി നാടിനെ വിജ്ഞാന സമ്പദ്ഘടനയായും നൂതനത്വ സമൂഹമായും പരിവർത്തിപ്പിക്കാനാണു ശ്രമം. ഇതിനായി ഉന്നതവിദ്യാഭ്യാസ മേഖലയും വ്യവസായ മേഖലയും തമ്മിലുള്ള ജൈവബന്ധം സൃഷ്ടിക്കണം. ആശയങ്ങളും അറിവും ഗവേഷണവും നാടിനു ഗുണകരമായ രീതിയിൽ പ്രയോഗിക്കാൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കപ്പെടണം.നാട്ടിൽ വ്യവസായം വരികയും വളരുകയും ചെയ്യണമെങ്കിൽ പശ്ചാത്തല സൗകര്യം വികസിക്കണം.

ഇടതടവില്ലാത്ത വൈദ്യുതി ലഭ്യത, ആധുനിക ഗതാഗത സൗകര്യം, മെച്ചപ്പെട്ട ഇന്റർനെറ്റ് തുടങ്ങിയവയെല്ലാം വ്യവസായ വളർച്ചയുമായി അഭേദ്യമായി ബന്ധപ്പെട്ടുനിൽക്കുന്നു. ഇവ ഒരുക്കുന്നതിനുള്ള ഇടപെടൽ കഴിഞ്ഞ സർക്കാരിന്റെ കാലം മുതൽ ഊർജിതമായി നടക്കുന്നുണ്ട്. അര നൂറ്റാണ്ടു കാത്തിരുന്നാൽ സാധ്യമാകാത്ത പശ്ചാത്തല സൗകര്യ വികസനമാണു കിഫ്ബിയിലൂടെ സാധ്യമാക്കിയത്. അഞ്ചു വർഷം കൊണ്ട് 50,000 കോടിയുടെ പദ്ധതികളാണു കിഫ്ബി വിഭാവനം ചെയ്തിരുന്നത്. എന്നാൽ 62,500 കോടിയുടെ പദ്ധതികൾക്കു തുടക്കംകുറിക്കാൻ കഴിഞ്ഞു. ഇതു കേരളത്തിൽ നിക്ഷേപ സൗഹൃദ അന്തരീക്ഷം മെച്ചപ്പെടുത്തി. വ്യവസായത്തിനൊപ്പം ടൂറിസം മേഖലയേയും ഉയർത്തിക്കൊണ്ടുവരണം. കംപ്യൂട്ടർ, വൈദ്യുതി വാഹനങ്ങൾ തുടങ്ങിയവയുടെ നിർമാണവുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്കും കാർഷികോത്പന്ന മൂല്യവർധിത വ്യവസായങ്ങൾക്കും സംസ്ഥാനത്തു വലിയ സാധ്യതയാണുള്ളത്. ഇത്തരം സാധ്യതകൾ മുന്നോട്ടുകൊണ്ടുപോകുന്നതിലൂടെ നവകേരളമെന്ന ലക്ഷ്യപ്രാപ്തി സാധ്യമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രശസ്ത നടന്‍ ജി.കെ പിള്ള അന്തരിച്ചു

Next Post

തമിഴ്‌നാട്ടില്‍ കനത്ത മഴ : നാല് ജില്ലകളില്‍ അവധി ; മൂന്ന് മരണം

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
തമിഴ്‌നാട്ടില്‍ കനത്ത മഴ : നാല് ജില്ലകളില്‍ അവധി ; മൂന്ന് മരണം

തമിഴ്‌നാട്ടില്‍ കനത്ത മഴ : നാല് ജില്ലകളില്‍ അവധി ; മൂന്ന് മരണം

ഡി കോക്ക് 29 വയസ്സില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

ഡി കോക്ക് 29 വയസ്സില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു

പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 33.5 വർഷം തടവ്

പത്തുവയസ്സുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ പ്രതിക്ക് 33.5 വർഷം തടവ്

കൗമാരക്കാര്‍ക്കുള്ള കൊവിഡ് വാക്സിന്‍ രജിസ്ട്രേഷന്‍ ജനുവരി 1 മുതല്‍ ആരംഭിക്കും

15-18 പ്രായക്കാര്‍ക്കുള്ള കൊവിഡ് വാക്‌സിന്‍ രജിസ്‌ട്രേഷന്‍ നാളെ മുതല്‍

ചാൻസലർ പദവി ഒഴിയുമെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ല : പ്രതിപക്ഷ നേതാവ്

ചാൻസലർ പദവി ഒഴിയുമെന്ന് പറയാൻ ഗവർണർക്ക് അധികാരമില്ല : പ്രതിപക്ഷ നേതാവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In