മുംബൈ : റിപ്പബ്ലിക് ദിനം പ്രമാണിച്ച് ബുധനാഴ്ച ഓഹരി വിപണി പ്രവര്‍ത്തിക്കുന്നില്ല. ബിഎസ്ഇക്കും എന്‍എസ്ഇക്കും അവധിയാണ്. മെറ്റല്‍, ബുള്ളിയന്‍ ഉള്‍പ്പടെയുള്ള കമ്മോഡിറ്റി വിപണിക്കും അവധിയാണ്. ഫോറക്സ്, കമ്മോഡിറ്റി ഫ്യൂച്ചേഴ്സ് മാര്‍ക്കറ്റുകളും പ്രവര്‍ത്തിക്കുന്നില്ല. അഞ്ചുദിവസത്തെ തുടര്‍ച്ചയായ നഷ്ടത്തിനുശേഷം കഴിഞ്ഞ ദിവസം സെന്‍സെക്സ് 367 പോയന്റ് നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, യുഎസ് സൂചികകള്‍ നഷ്ടത്തിലുമാണ് ക്ലോസ് ചെയ്തത്.