തിരുവനന്തപുരം : റിപ്പബ്ലിക് ദിന പരേഡില്‍ മന്ത്രി മുഹമ്മദ് റിയാസ് അഭിവാദ്യം സ്വീകരിച്ചത് കരാറുകാരന്റെ വാഹനത്തില്‍. മാവൂരിലെ കൈരളി കണ്‍സ്ട്രക്ഷന്‍സിന്റെ വാഹനത്തിലാണ് മന്ത്രി അഭിവാദ്യം സ്വീകരിച്ചത്. സാധാരണനിലയില്‍ മന്ത്രിമാര്‍ അഭിവാദ്യം സ്വീകരിക്കേണ്ടത് പോലീസ് വാഹനത്തിലാണ്. തുറന്ന വാഹനം കൈവശം ഇല്ലാത്തതിനാലാണ് കരാറുകാരന്റെ വാഹനത്തില്‍ അഭിവാദ്യം സ്വീകരിച്ചതെന്നാണ് സംഭവത്തില്‍ പോലീസിന്റെ അനൗദ്യോഗിക വിശദീകരണം.