ന്യൂഡൽഹി ∙ പലിശനിരക്കു തീരുമാനിക്കുന്ന റിസർവ് ബാങ്ക് പണനയ സമിതിയുടെ (എംപിസി) യോഗം നാളെ ആരംഭിക്കും. 8ന് രാവിലെ ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്കുകൾ പ്രഖ്യാപിക്കും. വിലക്കയറ്റ ഭീഷണി അയഞ്ഞു തുടങ്ങിയെങ്കിലും പലിശനിരക്കുകളിൽ 0.25% വർധനയ്ക്കു സാധ്യതയുണ്ടെന്നാണു റിപ്പോർട്ടുകൾ. റീപ്പോ നിരക്കിനു പകരം റിവേഴ്സ് റീപ്പോ നിരക്ക് കൂട്ടുമെന്നും വാദമുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടയിൽ എംപിസി തുടർച്ചയായി 5 തവണയാണു പലിശനിരക്ക് (റീപ്പോ) കൂട്ടിയത്. ഡിസംബറിലെ വർധന 0.35% ആയിരുന്നു.