മുംബൈ : പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വീണ്ടും പലിശ കൂട്ടാന്‍ റിസര്‍വ് ബാങ്ക് തീരുമാനിക്കുമോയെന്ന് ഇന്നറിയാം. റിസര്‍വ് ബാങ്കിന്റെ ധനനയ സമിതി യോഗത്തിനു ശേഷം റിസര്‍വ് ബാങ്ക് ഗവര്‍ണ്ണര്‍ ഇന്ന് പുതിയ വായ്പ നയം പ്രഖ്യാപിക്കും. പണപ്പെരുപ്പം ഉയര്‍ന്നു നില്ക്കുന്ന സാഹചര്യത്തില്‍ റിപ്പോ നിരക്ക് കൂട്ടി പലിശ വര്‍ദ്ധിപ്പിക്കാന്‍ റിസര്‍വ് ബാങ്ക് തയാറായേക്കുമെന്നാണ് സൂചന. കഴിഞ്ഞ ധന നയ സമിതി അവലോകനത്തിനു ശേഷം റിസര്‍വ് ബാങ്ക് റിപ്പോ നിരക്ക് കൂട്ടിയിരുന്നു. ഇതിനെ തുടര്‍ന്ന് എല്ലാ ബാങ്കുകളും വായ്പ നിക്ഷേപ പലിശകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു.