കൊച്ചി: അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് തന്റെ ഔദ്യോഗികമായ രാജി മോഹന്‍ലാലിന് നല്‍കിയെന്നാണ് സിദ്ദിഖ് സ്ഥികരീച്ചു. തനിക്കെതിരെ നടി ഉയര്‍ത്തിയ ആരോപണത്തിന്റെ വെളിച്ചത്തിലാണ് രാജിയെന്നും സിദ്ദിഖ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേ സമയം തനിക്കെതിരായ ആരോപണത്തില്‍ ഇപ്പോള്‍ പ്രതികരിക്കാന്‍ ഇല്ലെന്ന് സിദ്ദിഖ് പറഞ്ഞു. തനിക്കെതിരായ ആരോപണം ഗൗരവമുള്ളതാണെന്നും, അത് സംഘടനയ്ക്ക് മോശമാണെന്നുമാണ് മോഹന്‍ലാലിന് നല്കിയ രാജിക്കത്തില്‍ സിദ്ദിഖ് പറഞ്ഞത്. ഈ രാജിക്കത്ത് സിദ്ദിഖ് അമ്മയുടെ ഔദ്യോഗിക വാട്ട്സ്ആപ്പ് ഗ്രൂപ്പില്‍ ഇട്ടിട്ടുണ്ട്.