ഗ്വാളിയോര്‍: കോൺഗ്രസ് അധ്യക്ഷനെ തെരഞ്ഞെടുക്കാനുള്ള നടപടിക്രമങ്ങള്‍ക്ക് ഒരുമാസം മാത്രം ബാക്കി നില്‍ക്കെ നാടകിയ നീക്കങ്ങള്‍ക്ക് തുടക്കമായി..അധ്യക്ഷസ്ഥാനത്തിലേക്കില്ലെന്ന നിലപാടില്‍ രാഹുല്‍ഗാന്ധി ഉറച്ച് നില്‍ക്കുകയാണ്.ഗാന്ധി കുടുംബത്തിന് പുറത്തു നിന്നുള്ളയാള്‍ വരട്ടെയെന്ന നിലപാടാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. സോണിയാഗാന്ധിയുമായി ഏറെ അടുപ്പമുള്ള നേതാവായ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രസിഡന്‍റാകണമെന്ന ആവശ്യം ശക്തമായി ഉയരുന്നുണ്ട്.
എന്നാല്‍ ഇതിനിടെ അപ്രതീക്ഷിത നീക്കവുമായി ഗെലോട്ട് രംഗത്തെത്തി.രാഹുൽ ഗാന്ധി അധ്യക്ഷനാകണമെന്ന് രാജസ്ഥാൻ കോൺഗ്രസ് പ്രമേയം പാസ്ക്കി..അശോക് ഗലോട്ടിന് മേൽ സമ്മർദ്ദം ശക്തമാകുമ്പോഴാണ് ഒഴിഞ്ഞു മാറാനുള്ള നീക്കം.രാഹുല്‍ഗാന്ധിക്കായി പ്രമേയം കൊണ്ടുവരുന്ന ആദ്യ സംസ്ഥാന ഘടകമായി രാജസ്ഥാന്‍ മാറിയിരിക്കയാണ്.
കോണ്‍ഗ്രസ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ശശി തരൂര്‍ ഇതുവരെ നിഷേധിച്ചിട്ടില്ല.അതേസമയം കോൺഗ്രസ് തെരഞ്ഞെടുപ്പിലെ വോട്ടർ പട്ടിക വിവാദം അവസാനിപ്പിക്കുന്നു എന്ന് അദ്ദേഹം ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്.. വോട്ടർ പട്ടിക പുറത്തുവിടണമെന്ന അഞ്ച് എംപിമാരുടെ കത്തിന് തെരഞ്ഞെടുപ്പ് ചുമതലയുള്ള മധുസൂദന്‍ മിസ്ത്രി മറുപടി നല്‍കിയ പശ്ചാത്തലത്തിലാണ് ശശി തരൂരിന്‍റെ പ്രതികരണം. വോട്ടർ പട്ടിക 20ആം തീയതി മുതല്‍ എഐസിസിയിലെ തന്‍റെ ഓഫീസിലുണ്ടാകും എന്നും ഏത് നേതാവിനും വന്ന് പരിശോധിക്കാമെന്നും മധുസൂദന്‍ മിസ്ത്രി കത്ത് നല്‍കിയ എംപിമാരെ അറിയിച്ചു.
ഓരോ പിസിസിയിലെയും പട്ടിക അവിടെയും പരിശോധിക്കാവുന്നതാണെന്നും മധുസൂദനന്‍ മിസ്ത്രിയുടെ കത്തില്‍ പറയുന്നു. എന്നാല്‍ വോട്ടർ പട്ടിക ഇപ്പോൾ പ്രസിദ്ധീകരിക്കില്ലെന്ന് എഐസിസി നേതൃത്വം ആവർത്തിച്ചു. മത്സരിക്കുന്നവർക്ക് പിന്നീട് പട്ടിക പൂർണമായും നല്‍കുമെന്നും എഐസിസി വ്യക്തമാക്കി. ഉന്നയിച്ച വിഷയങ്ങൾക്ക് കിട്ടിയ മറുപടിയില്‍ തൃപ്തനാണെന്നും അതിനാല്‍ വിവാദം അവസാനിപ്പിക്കുകയാണെന്നും ശശിതരൂർ ട്വീറ്റ് ചെയ്തു.