തൃശ്ശൂർ: തൃശ്ശൂരിൽ റിട്ടയേർഡ് അധ്യാപികയെ കൊന്ന് ആഭരണങ്ങൾ തട്ടിയെടുത്തു. തൃശ്ശൂർ ഗണേശമംഗലം സ്വദേശിനി വസന്ത (76) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് രാവിലെ ഏഴ് മണിക്കാണ് സംഭവം നടന്നത്. റിട്ടയേർഡ് അധ്യാപികയായ വസന്ത തനിച്ചായിരുന്നു താമസം. വസന്ത പല്ല് തേച്ച് കൊണ്ട് നിൽകുമ്പോഴാണ് പ്രതി തലക്കടിച്ചത്. മോഷണത്തിന് വേണ്ടിയാണ് കൊലയെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ ജയരാജ് എന്ന മണിയെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.












