ദില്ലി: പോസ്റ്റ് ഡെവലൂഷൻ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റിന്റെ 10 -ാമത് പ്രതിമാസ ഗഡുവായ 9,871 കോടി രൂപ17 സംസ്ഥാനങ്ങൾക്കനുവദിച്ച് ധനമന്ത്രാലയത്തിന്റെ ധനവിനിയോഗ വകുപ്പ്. ഈ ഗഡു കൈമാറിയതോടെ നടപ്പ് സാമ്പത്തിക വർഷത്തിൽ ആകെ 98,710 കോടി രൂപ പി ഡി ആര് ഡി ഗ്രാന്റ് ഇനത്തിൽ അർഹതപ്പെട്ട സംസ്ഥാനങ്ങൾക്ക് ലഭിച്ചു. 1657.58 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചിരിക്കുന്നത്. ഭരണഘടനയുടെ അനുച്ഛേദം 275 പ്രകാരം 15-മത് ധനകാര്യ കമ്മീഷന്റെ ശുപാർശകൾക്കനുസൃതമായി റവന്യൂ അക്കൗണ്ടിലെ കമ്മി നികത്തുന്നതിന് കേന്ദ്രം സംസ്ഥാനങ്ങൾക്കനുവദിക്കുന്ന ധനസഹായമാണ് പിഡിആര്ഡി ഗ്രാന്റ്. 2021-22 സാമ്പത്തിക വർഷത്തിൽ 17 സംസ്ഥാനങ്ങൾക്കായി ആകെ 1,18,452 കോടി രൂപയുടെ പിഡിആര്ഡി ഗ്രാന്റ് പതിനഞ്ചാം ധനകാര്യ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്. ഇതിൽ 98,710 കോടി (83.33%) ഇതുവരെ കൈമാറി.
പത്താമത് ഗഡുവായി 2022ൽ നൽകിയത്
ആന്ധ്രാപ്രദേശ് -1438.08 കോടി
അസ്സം – 531.33 കോടി
ഹരിയാന – 11.00 കോടി
ഹിമാചൽ പ്രദേശ് – 854.08
കർണാടക – 135.92 കോടി
കേരള – 1657.58 കോടി
മണിപ്പൂർ – 210.33 കോടി
മേഘാലയ – 106.58 കോടി
മിസോറാം – 149.17 കോടി
നാഗാലാന്റ് – 379.75 കോടി
പഞ്ചാബ് – 840.08 കോടി
രാജസ്ഥാൻ – 823.17 കോടി
സിക്കിം – 56.50 കോടി
തമിഴ്നാട് – 183.67 കോടി
ത്രിപുര – 378.83 കോടി
ഉത്തരാഖണ്ഡ് – 647.67 കോടി
പശ്ചിമബംഗാൾ – 1467.25 കോടി