കൊച്ചി > സിനിമ റിവ്യൂവുമായി ബന്ധപ്പെട്ട് സിനിമ പ്രവർത്തകർക്കും പൊതു ജനങ്ങൾക്കും വിവരങ്ങൾ നൽകാനുള്ള വെബ്പോർട്ടൽ തയാറാക്കുന്നതിൽ തീരുമാനം അറിയിക്കാൻ സമയം തേടി അമിക്കസ് ക്യൂറി. രണ്ടാഴ്ച സമയം തേടിയതിനെ തുടർന്ന് റിവ്യൂ ബോംബിങുമായി ബന്ധപ്പെട്ടു ഹർജി ഫെബ്രുവരി 13ന് പരിഗണിക്കാനായി മാറ്റി.
റിവ്യൂ ബോംബിങ് നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കാനുതകുന്ന തരത്തിൽ പൊലീസ് മേധാവി സമർപ്പിച്ച പ്രോട്ടോകോളുമായി ബന്ധപ്പെട്ട് ആവശ്യമായ നിർദേശങ്ങൾ സമർപ്പിക്കാനും കോടതി അമിക്വസ് ക്യൂറിക്ക് നിർദേശം നൽകി. നെഗറ്റീവ് റിവ്യൂകൾക്കെതിരെ ‘ആരോമലിന്റെ ആദ്യത്തെ പ്രണയം’ എന്ന സിനിമയുടെ സംവിധായകൻ മുബീൻ റൗഫ് അടക്കമുള്ളവർ നൽകിയ ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ പരിഗണനയിലുള്ളത്.