തിരുവനന്തപുരം : സർക്കാരിനും പ്രതിപക്ഷത്തിനുമെതിരെ ആഞ്ഞടിച്ച് ഗവർണർ. മുഖ്യമന്ത്രിയടക്കം സർക്കാർ ഭാഗത്ത് നിന്നും ആരും പ്രതികരിക്കുന്നില്ല. നിലവിലെ പ്രതിപക്ഷ നേതാവും മുൻ പ്രതിപക്ഷ നേതാവും തമ്മിൽ മത്സരം. പ്രശ്‌നം താനും സർക്കാരും തമ്മിലാണ്. പ്രശ്‌നത്തിലെ വിഷയം പ്രതിപക്ഷത്തിന് അറിയില്ല. പ്രതിപക്ഷത്തിനുള്ളിലെ കലഹമാണ് തനിക്ക് എതിരെ തിരിക്കുന്നത്. ആരോപണങ്ങളുയർന്നിട്ടും മുഖ്യമന്ത്രി കൂടിക്കാഴ്ചയ്ക്ക് തയാറായിട്ടില്ലെന്നും ഗവർണർ പറഞ്ഞു. സർക്കാരുമായുള്ള ഭിന്നത കണ്ണൂർ വി സി നിയമനത്തെ ചൊല്ലിയെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. അത്തരം വിഷയങ്ങൾ തനിക്കറിയാമെന്ന് ഗവർണർ വ്യകതമാക്കി. രാഷ്ട്രപതിക്ക് ഡി- ലിറ്റ് നൽകാൻ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശുപാർശ ചെയ്തത് സർക്കാർ ഇടപെട്ട് തടഞ്ഞത് വൻ വിവാദമായിരുന്നു. ഇതിനിടയിലാണ് കണ്ണൂർ സർവകലാശാല വിസി നിയമനത്തിനെതിരേയും ഗവർണർ രംഗത്തെത്തിയത്.