കുവൈത്ത് സിറ്റി: കുവൈത്തില്‍ വാഹനാപകടങ്ങളില്‍ കഴിഞ്ഞ 30 മാസത്തിനിടെ മരിച്ചത് 832 പേര്‍. കഴിഞ്ഞ മാസം അവസാനം വരെയുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ 157 പേരാണ് വാഹനാപകടങ്ങളില്‍ മരണപ്പെട്ടതെന്ന് പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചെയ്തു.
2020ല്‍ 352 പേരും 2021ല്‍ 323 പേരും വാഹനാപകടങ്ങളില്‍ മരിച്ചു. ഈ വര്‍ഷം തുടക്കം മുതല്‍ ജൂലൈ അവസാനം വരെ 157 പേരാണ് ട്രാഫിക് അപകടങ്ങളില്‍ മരിച്ചത്. അതായത് ഓരോ മാസവും 26 പേര്‍ വീതം മരണപ്പെട്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
വാഹനമോടിക്കുമ്പോള്‍ മൊബൈലില്‍ സംസാരിക്കുന്നത്, ചുവപ്പ് സിഗ്നല്‍ അവഗണിച്ച് വാഹനമോടിക്കുന്നത്, അമിതവേഗത എന്നിവയാണ് വാഹനാപകടങ്ങളുടെ പ്രധാന കാരണങ്ങള്‍. ഈ ആഴ്ച തുടക്കത്തില്‍ വാഹനാപകടത്തില്‍ അഞ്ച് ഈജിപ്ത് സ്വദേശികള്‍ മരണപ്പെടുകയും സ്വദേശി ഉള്‍പ്പെടെ നാലുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.