തിരുവനന്തപുരം ∙ സംസ്ഥാനത്തെ റോഡുകളിലെ വാഹനങ്ങളുടെ പുതുക്കിയ വേഗപരിധി ഇന്നു മുതൽ പ്രാബല്യത്തിലാകും. ഇതു സംബന്ധിച്ച് വിജ്ഞാപനം പുറത്തിറക്കിയതായി മന്ത്രി ആന്റണി രാജു അറിയിച്ചു. ദേശീയ വിജ്ഞാപനത്തിനനുസൃതമായാണു വേഗപരിധി പുതുക്കിയത്.
അനുവദനീയമായ വേഗപരിധി*
(6 വരി ദേശീയ പാത, 4 വരി ദേശീയ പാത, മറ്റു ദേശീയപാതകൾ, 4 വരി സംസ്ഥാന പാത, മറ്റു സംസ്ഥാന പാതകളും പ്രധാന ജില്ലാ റോഡുകളും, മറ്റു റോഡുകൾ, നഗര റോഡുകൾ)
∙ 9 സീറ്റ് വരെയുള്ള യാത്രാവാഹനം: 110 100 90 90 80 70 50
∙ 9 സീറ്റിനു മുകളിലുള്ളവ: 95 90 85 80 70 60 50
∙ ചരക്ക് വാഹനം : 80 80 70 70 65 60 50
∙ ഇരുചക്ര വാഹനം: നഗര റോഡുകളിൽ 50, മറ്റെല്ലാ റോഡുകളിലും 60.
∙ മുച്ചക്ര വാഹനത്തിനും സ്കൂൾ ബസിനും എല്ലാ റോഡുകളിലും 50.
*മണിക്കൂറിൽ എത്ര കിലോമീറ്റർ