പാലക്കാട് : അട്ടപ്പാടി ചുരത്തിൽ ഇന്ന് മുതൽ ഡിസംബർ 31 വരെ ഗതാഗത നിയന്ത്രണം. മണ്ണാർക്കാട് – ചിന്നതടാകം റോഡ് നവീകരണത്തിന്റെ ഭാഗമായാണ് ക്രമീകരണം. കുഴിനിറഞ്ഞ ഒമ്പതാം വളവിൽ ഇന്റര്‍ ലോക്ക്പാകുന്ന ജോലികൾ പുരോഗമിക്കുകയാണ്. ആംബുലൻസ്, ഫയർഫോഴ്സ്, പൊലീസ് , വനംവകുപ്പ് വാഹനങ്ങൾക്ക് മാത്രമേ ഇത് വഴി കടന്നുപോകാൻ യാത്രാനുമതിയുണ്ടാകുകയുള്ളൂ. മണ്ണാർക്കാട് മുതൽ ഒമ്പതാം വളവ് വരെ കെഎസ്ആർടി സർവീസും പത്താം വളവ് മുതൽ ആനക്കട്ടി വരെ സ്വകാര്യ ബസ് സർവീസും ക്രമീകരിച്ചിട്ടുണ്ട്.