• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അങ്കമാലിയില്‍ കെ-റെയില്‍ സര്‍വേക്കല്ലുകള്‍ പിഴുത് റീത്തുവെച്ചു ; പിന്തുണയുമായി റോജി എം ജോണ്‍ എംഎല്‍എ

by Web Desk 01 - News Kerala 24
January 21, 2022 : 10:55 am
0
A A
0
അങ്കമാലിയില്‍ കെ-റെയില്‍ സര്‍വേക്കല്ലുകള്‍ പിഴുത് റീത്തുവെച്ചു ; പിന്തുണയുമായി റോജി എം ജോണ്‍ എംഎല്‍എ

അങ്കമാലി : അങ്കമാലിയിൽ സിൽവർലൈൻ സർവേ കല്ലുകൾ പിഴുത് പ്രതിഷേധം. പദ്ധതിക്കെതിരേ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സർവേ കല്ലുകൾ പിഴുത നിലയിൽ കണ്ടത്. അതേ സമയം സർവേ കല്ലുകൾ പിഴുത നടപടിക്ക് പിന്തുണയുമായി റോജി എം ജോൺ എംഎൽഎ രംഗത്തെത്തി. ജനങ്ങളുടെ സ്വാഭാവിക പ്രതികരണമാണ് ഇക്കാര്യത്തിൽ ഉണ്ടായതെന്നും കേരളത്തിൽ സ്ഥാപിച്ച കല്ലുകൾക്ക് മുഴുവൻ പോലീസ് കാവൽ നിൽക്കുമോയെന്നും റോജി എം ജോൺ ചോദിച്ചു. എറണാകുളം- തൃശ്ശൂർ അതിർത്തിയിൽ അങ്കമാലി, എളവൂർ, പാറക്കടവിലൂടെയാണ് നിർദ്ദിഷ്ട സിൽവർ ലൈൻ പദ്ധതി കടന്നുപോകുന്നത്. അതിൽ ത്രിവേണി കവലയിലെ പാടശേഖരത്തിലാണ് ഇന്നലെ കെ-റെയിൽ ഉദ്യോഗസ്ഥരെത്തി സർവേ കല്ലുകൾ സ്ഥാപിച്ചത്.

ഇതിനെതിരേ വലിയ പ്രതിഷേധം കെ-റെയിൽ വിരുദ്ധ സമര സമിതി നേതൃത്വത്തിൽ ഉയർന്നിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയാണ് നടപടികൾ മുന്നോട്ട് കൊണ്ടുപോയത്. ഇന്ന് പുലർച്ചെയാണ് സർവേ കല്ലുകൾ പിഴുതു മാറ്റുകയും അതിന് മുകളിൽ റീത്ത് വെയ്ക്കുകയും ചെയ്ത നിലയിൽ കണ്ടെത്തിയത്. പാത കടന്നുപോകുന്നതിന്റെ സമീപത്തുള്ള വിവിധ കവലകളിലാണ് സർവേ കല്ലുകൾ കൊണ്ടുവെച്ച് അതിന് മുകളിൽ റീത്ത് വെച്ചിട്ടുള്ളത്. ഇതിന് റോജി എം ജോൺ പിന്തുണ നൽകുകയായിരുന്നു.
അങ്കമാലി, പാറക്കടവ് പഞ്ചായത്തിൽ പ്രതിക്ഷേധിച്ച ജനങ്ങളെ പോലീസിനെ ഉപയോഗിച്ച് അറസ്റ്റ് ചെയ്തും ഭീക്ഷണിപ്പെടുത്തിയും സ്ഥാപിച്ച കെ റെയിൽ കല്ലുകൾക്ക് 24 മണിക്കൂറിന്റെ ആയുസ് ഉണ്ടായില്ലെന്ന് റോജി എം ജോൺ ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ജനങ്ങളെ വെല്ലുവിളിച്ച് മുന്നോട്ട് പോകുന്ന പിണറായി സർക്കാരിന്റെ ധാർഷ്ട്യത്തിന് തക്ക മറുപടി നൽകിയ ധീരൻമാർക്ക് അഭിവാദ്യങ്ങളെന്നും ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. പ്രദേശത്തെ ജനങ്ങളെ യാതൊരു തരത്തിലും വിശ്വാസത്തിലെടുക്കാതെ, അവരോട് ചർച്ചക്ക് തയ്യാറാകാതെ പോലീസിനെ ഉപയോഗിച്ച് ഏകപക്ഷീയമായി കല്ലുകൾ സ്ഥാപിക്കുന്ന നടപടിയാണുണ്ടായതെന്ന് റോജി എം ജോൺ പറഞ്ഞു. ജനങ്ങളെ പരിഭ്രാന്തിയിലാക്കിയാണ് കല്ലുകൾ സ്ഥാപിച്ചത്. ആരുടേയും അനുവാദം ചോദിക്കാതെയാണ് വസ്തുവിൽ കല്ലുകൾ സ്ഥാപിച്ചത്. കോടതിയെ സമീപിച്ച ആളുകളുടെ വാദം പോലും കേൾക്കാതെ ഏകപക്ഷീയമായി ജനങ്ങളെ വെല്ലുവിളിച്ചുകൊണ്ടാണ് ഇത് ചെയ്തത്. സ്വാഭാവികമായും ജനങ്ങളുടെ പ്രതികരണം അതിൽ ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോവിഡ് വ്യാപനം : ബവ്‌കോ 23 വില്‍പന ശാലകള്‍ അടച്ചു

Next Post

പ്രണവ് – വിനീത് ചിത്രം ഹൃദയം ഇന്ന് തിയേറ്ററുകളിലേക്ക്

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
പ്രണവ് – വിനീത് ചിത്രം ഹൃദയം ഇന്ന് തിയേറ്ററുകളിലേക്ക്

പ്രണവ് - വിനീത് ചിത്രം ഹൃദയം ഇന്ന് തിയേറ്ററുകളിലേക്ക്

കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു ; രാജ്യത്ത് പ്രതിദിന കോവിഡ് രോഗികള്‍ രണ്ടര ലക്ഷം കടന്നു

കാസ്പ് ഗുണഭോക്താക്കളല്ലെങ്കില്‍ സൗജന്യ കോവിഡ് ചികിത്സയില്ല

ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും ; അവധിദിവസം പ്രത്യേക സിറ്റിങ്‌

ദിലീപിന്റെ ജാമ്യാപേക്ഷ ശനിയാഴ്ച പരിഗണിക്കും ; അവധിദിവസം പ്രത്യേക സിറ്റിങ്‌

200 കിലോമീറ്റര്‍ അസാധ്യം ; സില്‍വര്‍ലൈന്‍ വേഗത്തെപ്പറ്റി റെയില്‍വേ

200 കിലോമീറ്റര്‍ അസാധ്യം ; സില്‍വര്‍ലൈന്‍ വേഗത്തെപ്പറ്റി റെയില്‍വേ

യുപിയില്‍ ന്യൂനപക്ഷ-സ്ത്രീവോട്ടുപിടിക്കാന്‍ ബിജെപി ; കോണ്‍ഗ്രസ് ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

യുപിയില്‍ ന്യൂനപക്ഷ-സ്ത്രീവോട്ടുപിടിക്കാന്‍ ബിജെപി ; കോണ്‍ഗ്രസ് ഇന്ന് പ്രകടന പത്രിക പുറത്തിറക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In