ആലപ്പുഴ : കള്ളക്കടല്‍ പ്രതിഭാസത്തെത്തുടര്‍ന്ന് ആലപ്പുഴ വളഞ്ഞവഴിയിലും ആറാട്ടുപുഴയിലും കടല്‍ക്ഷോഭം ശക്തം. ഒട്ടേറെ വീടുകള്‍ തകര്‍ച്ചാഭീഷണിയില്‍. കോടികൾ ചെലവഴിച്ചു സ്ഥാപിച്ച ടെട്രാപോഡുകൾ കടലെടുത്തു. അതേസമയം ആലപ്പുഴ ബീച്ചില്‍ തിരയില്‍പെട്ട തമിഴ്നാട് സ്വദേശിയെ രക്ഷപെടുത്തി. തമിഴ്നാട് കലിങ്ങാലി സ്വദേശി മനീഷിനെയാണ് ലൈഫ് ഗാര്‍ഡുമാര്‍ രക്ഷിച്ചത്.