തിരുവനന്തപുരം : മേലുദ്യോഗസ്ഥക്കെതിരെ ഔദ്യോഗിക പദവിക്ക് നിരക്കാത്ത സന്ദേശങ്ങൾ അയച്ച റവന്യൂ ഡിവിഷണൽ ഓഫീസിലെ ക്ലർക്ക് ആർ.പി സന്തോഷ് കമാറിനെ സർവീസിൽനിന്ന് സസ് പെന്റ് ചെയ്ത് ഉത്തരവ്. സന്തോഷ് കുമാർ സന്ദേശം അയച്ചത് സംബന്ധിച്ച് തിരുവനന്തപുരം സബ് കലക്ടർ അശ്വതി ശ്രീനിവാസ് റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് മെയ് ഏഴിന് പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് റവന്യൂ വകുപ്പിന്റെ നടപടി.
സന്തോഷ് കമാർ സന്ദേശങ്ങൾ അയച്ചത് വാചികമായ ലൈംഗിക പീഡനത്തിന്റെ പരിധിയിൽ വരുന്നതാണെന്ന് കണ്ടെത്തുകയും സന്തോഷ് കുമാറിന്റെ ഭാഗത്തുനിന്നുണ്ടായത് ഗുരുതരമായ അച്ചടക്ക ലംഘനമാണെന്ന് അന്വേഷണത്തിൽ കണ്ടെത്തി.
തിരുവനന്തപുരം സബ് കലക്ടർ നൽകിയ പരാതി പ്രകാരം 2024 മെയ് ആറിന് രാത്രി 11 നും അടുത്ത ദിവസം രാവിലെ എട്ടിനും ഇടയിൽ നിരവധി തവണ സന്തോഷ് കമാർ ഫോൺ വിളിച്ചു. ശല്യം സഹിക്കവയ്യാതെ ഫോൺ എടുത്ത് ഇനി വിളിക്കരുത് എന്ന് സബ് കലക്ടർ താക്കീത് നൽകിയതിനു ശേഷവും നിരവധി തവണ ഫോൺ വിളി തുടർന്നു. ഫോൺ എടുക്കാത്തതിനാൽ ഓദ്യോഗിക പദവിക്ക് നിരക്കാത്ത തരത്തിലുള്ള വാട്ട്സ് ആപ്പ് സന്ദേശങ്ങൾ അയച്ച് ശല്യം തുടർന്നു. അതിനാൽ സന്തോഷ് കുമാറിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് പരാതിയിൽ സ്ബ കലക്ടർ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് സസ്പന്റെ് ചെയ്ത് ഉത്തരവിട്ടത്.