തിരുവനന്തപുരം: വിവിധ വിഭാഗങ്ങള്‍ക്കായി 2022–-23 വരെയുള്ള പ്രീമെട്രിക്, പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ്പ് തുകകൾ അനുവദിച്ചു. ഇതിനായി 454.15 കോടി രൂപ നീക്കിവച്ച് ഉത്തരവിറക്കിയതായി മന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു. പട്ടികജാതി പട്ടികവർഗ, മറ്റ് പിന്നാക്ക, ന്യൂനപക്ഷ, മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ തുടങ്ങീ വിഭാഗങ്ങളിലെ കുട്ടികളുടെ 2021-22, 2022-23 വര്‍ഷങ്ങളിലെ സ്കോളര്‍ഷിപ്പ് തുകകളാണ് പൂര്‍ണമായും വിതരണം ചെയ്യാന്‍ തീരുമാനിച്ചത്.
ന്യൂനപക്ഷ വിഭാഗം, മുന്നോക്കക്കാരിൽ സാമ്പത്തികമായി പിനാക്കം നിൽക്കുന്നവർ തുടങ്ങിയവർക്കും സ്കോളർഷിപ്പ് ലഭിക്കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണൻ അറിയിച്ചു.