ഡല്‍ഹി: തമിഴ്‌നാട്ടിലെ വര്‍ഗീയ സംഘര്‍ഷങ്ങളുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ സമര്‍പ്പിച്ച പല കേസുകളിലും ആര്‍.എസ്.എസുകാര്‍ ഇരകളാണെന്നും അപരാധികളല്ലെന്നും സുപ്രീംകോടതി. അതിനാല്‍ ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ച് അനുവദിച്ച ഹൈകോടതി വിധികള്‍ക്കെതിരെ സമര്‍പ്പിച്ച ഹരജികള്‍ തള്ളുകയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തമിഴ്നാട് സര്‍ക്കാര്‍ ഉദ്ധരിച്ച ക്രമസമാധാന കേസുകള്‍ പല സന്ദര്‍ഭങ്ങളിലും അക്രമികള്‍ക്ക് പകരം ആര്‍എസ്എസുകാരാണ് ഇരകളാക്കിയതെന്ന് ജസ്റ്റിസുമാരായ വി.രാമസുബ്രഹ്മണ്യന്‍, പങ്കജ് മിത്തല്‍ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി.
തമിഴ്‌നാട്ടില്‍ ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ച് അനുവദിച്ചതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജികള്‍ തള്ളി പുറപ്പെടുവിച്ച വിധി പ്രസ്താവത്തിലാണ് ജസ്റ്റിസ് രാമസുബ്രഹ്മണ്യന്‍ അധ്യക്ഷനായ ബെഞ്ചിനെറ നിരീക്ഷണം. മറ്റൊരു സംഘടനയെ നിരോധിച്ച ശേഷം തമിഴ്‌നാട്ടിലെ ചില മേഖലകളില്‍ ക്രമസമാധാന പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്നതാണ് ആര്‍.എസ്.എസ് റൂട്ട് മാര്‍ച്ചിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ ഉന്നയിച്ച പ്രധാന തടസവാദമെന്ന് സുപ്രീംകോടതി വിധിയില്‍ ചൂണ്ടിക്കാട്ടി.