പേരൂര്‍ക്കട : റിട്ട. ജയില്‍ ഡി.ഐ.ജി സന്തോഷ്‌കുമാറിന്റെ വീട്ടില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നു. കരമന നെടുങ്കാട് പമ്പുഹൗസ് റോഡ് സ്വാതിശ്രീ വീട്ടില്‍ നിന്നാണ് സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നത്. സന്തോഷ്‌കുമാറും കുടുംബവും മാവേലിക്കരയിലെ കുടുംബവീട്ടിലായിരുന്നു. ഇരുനില വീടിന്റെ മുകള്‍നിലയിലെ കതകു കുത്തിത്തുറന്ന് അലമാരയില്‍ സൂക്ഷിച്ചിരുന്ന 20 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്. വിരലടയാള വിദഗ്ധരും ഡോഗ്സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കരമന പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.