കണ്ണൂര്‍: റിട്ട. നഴ്സിങ് സൂപ്രണ്ടിനെ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ തൃച്ചംബരത്തെ നാരായണി (90)യെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൂന്ന് ദിവസമായി നാരായണിയെ വീടിന് പുറത്തേക്ക് കണ്ടില്ല. ഇതേത്തുടര്‍ന്ന് നാട്ടുകാര്‍ വീട് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.
ഇന്ത്യൻ സൈന്യത്തിൽ നഴ്സായിരുന്നു നാരായണി. പിന്നീട് സംസ്ഥാന ആരോഗ്യ വകുപ്പിൽ ജീവനക്കാരിയായിരുന്നു. തളിപ്പറമ്പ് ഗവൺമെന്റ് താലൂക്ക് ഹെഡ്ക്വാര്‍ട്ടേഴ്സ് ആശുപത്രിയില്‍ നിന്നും നഴ്സിങ് സൂപ്രണ്ടായാണ് സര്‍വീസിൽ നിന്ന് വിരമിച്ചത്. ഭര്‍ത്താവ് തമ്പാന് മരണപ്പെട്ട ശേഷം ഇവർ വാടക ക്വാട്ടേഴ്സിൽ തനിച്ചായിരുന്നു താമസം.
രുഗ്മിണി, ഗൗരി, ഭാരതി, ചന്ദ്രന്, പ്രകാശന് എന്നിവരാണ് നാരായണിയുടെ സഹോദരങ്ങൾ. വിവരമറിഞ്ഞ് തളിപ്പറമ്പ് പൊലീസ് സ്ഥലത്തെത്തി.