ദുബായ് : കേരളത്തിലെ 4 വിമാനത്താവളങ്ങളിലെയും റാപ്പിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് 1200 രൂപയാക്കി കുറയ്ക്കാന്‍ തീരുമാനമായി. എയര്‍പോര്‍ട്ട് അതോറിറ്റിയുടെ കീഴില്‍ സംസ്ഥാനത്തുള്ള ഏക വിമാനത്താവളമായ കോഴിക്കോട്ട് 1580 രൂപയും മറ്റുവിമാനത്താവളങ്ങളില്‍ 2500 രൂപ വരെയുമാണ് നിലവില്‍ ഈടാക്കുന്നത്. കഴിഞ്ഞദിവസം സംസ്ഥാന സര്‍ക്കാര്‍ വിമാനത്താവള അതോറിറ്റികളോട് ഇക്കാര്യം ആവശ്യപ്പെടുകയായിരുന്നു.