ന്യൂഡല്‍ഹി : സ്വാഭാവിക റബറിനു താങ്ങുവില പ്രഖ്യാപിക്കുന്നത് കേന്ദ്രസര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് വ്യവസായ സഹമന്ത്രി അനുപ്രിയ പട്ടേല്‍ ആന്റോ ആന്റണിയെയും അടൂര്‍ പ്രകാശിനെയും അറിയിച്ചു. റബറിന്റെയും അനുബന്ധ മേഖലയുടെയും വികസനത്തിനായി റബര്‍ ആക്ടില്‍ മാറ്റം വരുത്തുന്നതിനുള്ള നീക്കങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. പുതിയ നിയമപ്രകാരം ഇറക്കുമതി, കയറ്റുമതി എന്നിവയില്‍ റബര്‍ ബോര്‍ഡിന്റെ അധികാര പരിധി കുറയില്ല. ഈ മേഖല നേരിടുന്ന വെല്ലുവിളികള്‍ ലഘൂകരിക്കാനാണ് പുതിയ നിയമം കൊണ്ടുവരുന്നതെന്നും മന്ത്രി അറിയിച്ചു.