യുക്രൈൻ : റഷ്യ–യുക്രൈൻ മൂന്നാംവട്ട സമാധാനചര്‍ച്ച ബെലാറൂസില്‍ പൂര്‍ത്തിയായതിന് മണിക്കൂറുകള്‍ക്കൊടുവില്‍ വീണ്ടും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ. കീവ്,ഖാർകീവ്,സൂമി, ചെര്‍ണിഗാവ്, മരിയുപോള്‍ എന്നി നഗരങ്ങളിലാണ് വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. മോസ്കോ സമയം രാവിലെ പത്തിന് (ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12.30) വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വരും. ഒഴിപ്പിക്കലിനായി മനുഷ്യത്വ ഇടനാഴികള്‍ തുറക്കുമെന്നും റഷ്യ അറിയിച്ചു. എന്നാൽ ഇപ്പോൾ പ്രഖ്യാപിച്ച മാനുഷിക ഇടനാഴി റഷ്യയിലേക്കാണ് പോകുന്നതെന്ന് യുക്രൈൻ അറിയിച്ചു. യുക്രൈൻ ജനതയെ റഷ്യയിലേക്ക് കൊണ്ടുപോകുക എന്ന തന്ത്രമാണ് ഇതിനുപിന്നിൽ എന്ന് ആരോപിച്ച് യുക്രൈൻ രംഗത്തെത്തി. ഇതുമായി ബന്ധപ്പെട്ട യുക്രൈന്റെ നിലപാട് ഇനിയും വ്യക്തമല്ല. സുമിയിൽ കുടുങ്ങിയ ഇന്ത്യൻ പൗരന്മാരെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമം ഇന്നലെ നടന്നില്ല. പോകുന്ന വഴിക്ക് റഷ്യ പ്രഖ്യാപിച്ച മാനുഷിക ഇടനാഴികളിൽ കനത്ത ഷെൽ ആക്രമണം നടുന്നതിനെ തുടർന്ന് യാത്ര മുടങ്ങി. ഇപ്പോഴും അവിടെ കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ വിദ്യാർഥികളെ തിരികെ എത്തിക്കുന്നതിൽ കേന്ദ്രത്തിന് ആശങ്കയുണ്ട്.