കിയവ്: യുക്രെയ്നിലെ ഊർജ അടിസ്ഥാന സൗകര്യങ്ങളിൽ റഷ്യ വ്യാപകമായി മിസൈൽ ആക്രമണം നടത്തി. മൂന്നുപേർ കൊല്ലപ്പെടുകയും 14 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വൈദ്യുതി ബന്ധം നഷ്ടമായി പത്തുലക്ഷത്തിലധികം പേർ ഇരുട്ടിലായി.
റഷ്യയിലെ ഊർജ അടിസ്ഥാന സൗകര്യങ്ങളിൽ യുക്രെയ്ൻ നടത്തിയ ആക്രമണത്തിന് അതേ നാണയത്തിൽ തിരിച്ചടിക്കുകയാണ് ചെയ്തതെന്ന് മോസ്കോ പ്രതികരിച്ചു. ഡാമിന് നേരെയും ആക്രമണമുണ്ടായി. നാശനഷ്ടം റിപ്പോർ ചെയ്തിട്ടില്ല.












