• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യുക്രൈനിലെ സ്‌കൂളുകള്‍ക്കും കത്തീഡ്രലിനും നേരെ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം

by Web Desk 06 - News Kerala 24
March 3, 2022 : 8:08 am
0
A A
0
യുക്രൈനിലെ സ്‌കൂളുകള്‍ക്കും കത്തീഡ്രലിനും നേരെ റഷ്യന്‍ സൈന്യത്തിന്റെ ആക്രമണം

കീവ് : യുക്രൈനിലെ മൂന്ന് സ്‌കൂളുകള്‍ക്കും കത്തീഡ്രലിന് നേരെയും റഷ്യന്‍ സൈന്യത്തിന്റെ ആക്രമണമെന്ന് സിഎന്‍എന്‍ റിപ്പോര്‍ട്ട്. ആക്രമണദൃശ്യങ്ങളും പുറത്തുവന്നു. യുക്രൈനിലെ രണ്ടാമത്തെ ഏറ്റവും വലിയ നഗരമായ ഖാര്‍ക്കീവിലാണ് ആക്രമണമുണ്ടായത്. രാജ്യത്ത് റഷ്യന്‍ അധിനിവേശം സംഘര്‍ഷത്തിലേക്ക് എത്തിയപ്പോള്‍ തന്നെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിരുന്നു. ഖാര്‍ക്കീവിലെ സിറ്റി കൗണ്‍സില്‍ ബില്‍ഡിങിലുണ്ടായ ആക്രമണത്തില്‍ അസംപ്ഷന്‍ കത്തീഡ്രലും നിരവധി കെട്ടിടങ്ങളും തകര്‍ന്നു.യുക്രൈനിലെ കീവ് ഉള്‍പ്പെടെ നിരവധി നഗരങ്ങളില്‍ റഷ്യയുടെ വ്യോമാക്രമണ മുന്നറിയിപ്പുണ്ട്. കീവിലെ തുടര്‍ ആക്രമണങ്ങളുടെ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ബങ്കറുകളിലേക്ക് പോകാനാണ് നിര്‍ദേശം.

യുക്രൈനിലെ ആക്രമണങ്ങളില്‍ 752 സാധാരണക്കാര്‍ക്ക് പരുക്കേറ്റെന്ന് യുഎന്‍ മനുഷ്യാവകാശ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. യുദ്ധത്തില്‍ ഇതുവരെ 9000 റഷ്യന്‍ സൈനികര്‍ കൊല്ലപ്പെട്ടതായാണ് യുക്രൈന്‍ പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്‌കിയുടെ അവകാശവാദം. കീവിന്റെ ചെറുത്തുനില്‍പ്പ് റഷ്യന്‍ പദ്ധതികള്‍ തകിടംമറിച്ചെന്ന് സെലന്‍സ്‌കി പറഞ്ഞു.

അതേസമയം റഷ്യക്കെതിരെ ഐക്യരാഷ്ട്രസഭ പാസാക്കിയ പ്രമേയത്തില്‍ നിന്ന് ഇന്ത്യ വിട്ടുനിന്നു. ചൈനയും പാകിസ്താനും ഉള്‍പ്പെടെ 35 രാജ്യങ്ങളാണ് പ്രമേയത്തില്‍ നിന്ന് വിട്ടുനിന്നത്. ബെലാറസ്, എറിത്രിയ, ഉത്തര കൊറിയ, സിറിയ, റഷ്യ എന്നീ അഞ്ച് രാജ്യങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു. യുക്രൈനില്‍ അധിനിവേശം നടത്തിയ റഷ്യയുടെ നിലപാടിനെതിരെ 141 രാജ്യങ്ങളാണ് വോട്ടുചെയ്തത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുക്രൈനിലെ വിവിധ നഗരങ്ങളിൽ വ്യോമാക്രമണ മുന്നറിയിപ്പ്

Next Post

ഉത്തര്‍ പ്രദേശില്‍ ഇന്ന് ആറാംഘട്ട തെരഞ്ഞെടുപ്പ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഉത്തര്‍പ്രദേശില്‍ ആദ്യഘട്ട വോട്ടെടുപ്പ് ഇന്ന് ; 58 മണ്ഡലങ്ങളാണ് ആദ്യഘട്ടത്തില്‍ വിധിയെഴുതുന്നത്

ഉത്തര്‍ പ്രദേശില്‍ ഇന്ന് ആറാംഘട്ട തെരഞ്ഞെടുപ്പ്

ഗുരുദാസന് ഇനി പാർട്ടി വക വീട് ; വീടില്ലാത്ത മുൻമന്ത്രിക്കുള്ള വീട് പൂർത്തിയാകുന്നു

ഗുരുദാസന് ഇനി പാർട്ടി വക വീട് ; വീടില്ലാത്ത മുൻമന്ത്രിക്കുള്ള വീട് പൂർത്തിയാകുന്നു

ഇന്ന് മുതല്‍ അഞ്ച് രാജ്യങ്ങള്‍ വഴി ഓപ്പറേഷന്‍ ഗംഗ ; രണ്ട് വിമാനങ്ങള്‍ കൂടി ഇന്നെത്തും

എട്ടാംദിനവും കടുത്ത ആക്രമണം തുടർന്ന് റഷ്യ ; ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് മന്ത്രി അജയ്ഭട്ട്

ഉത്തർപ്രദേശിൽ ആറാം ഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുന്നു ; വോട്ട് രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

ഉത്തർപ്രദേശിൽ ആറാം ഘട്ടം വോട്ടെടുപ്പ് പുരോഗമിക്കുന്നു ; വോട്ട് രേഖപ്പെടുത്തി യോഗി ആദിത്യനാഥ്

കൊല്ലം വിസ്മയ കേസ് : വിചാരണ ഇന്ന് തുടങ്ങും ; സ്ത്രീധനപീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം

വിസ്മയ കേസ് ; വിചാരണ അവസാന ഘട്ടത്തിലേക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In