തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിലെ പരാതിക്കാരിൽ നിന്ന് പണം വാങ്ങിയെന്ന ആരോപണത്തെ തുടർന്ന് ക്രൈം ബ്രാഞ്ച് മുന്‍ ഡിവൈഎസ്പി വൈആർ റസ്റ്റത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. റസ്റ്റത്തിനെതിരെ പ്രാഥമിക അന്വേഷണത്തിനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേസിലെ പരാതിക്കാരനായ യാക്കൂബ് പുതിയപുരയിൽ നൽകിയ ഹർജിയിലാണ് കോടതിയുടെ നടപടി.