കൊച്ചി: കളമശ്ശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ പ്രതി അനിൽ കുമാറിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കളമശ്ശേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. മധുരയിൽ വെച്ചാണ് അനിലിനെ തൃക്കാക്കര എസിപിയുടെ നേതൃത്വത്തിൽ ഉള്ള സംഘം പിടികൂടിയത്. വ്യാജജനന സർട്ടിഫിക്കറ്റ് തയ്യാറാക്കിയ സംഭവത്തിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ, പണമിടപാട് ഉണ്ടോ തുടങ്ങി നിരവധി കാര്യങ്ങൾക്ക് അനിൽ കുമാറിലൂടെ വ്യക്തത വരും എന്നാണ് പ്രതീക്ഷിക്കുന്നത്.