• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 21, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

കാൻ ചലച്ചിത്ര വേദിയിൽ ഫലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി

by Web Desk 04 - News Kerala 24
May 24, 2024 : 3:42 pm
0
A A
0
കാൻ ചലച്ചിത്ര വേദിയിൽ ഫലസ്തീൻ ഐക്യദാർഢ്യവുമായി കനി കുസൃതി

പാരീസ്: കാൻ ചലച്ചിത്ര വേദിയിൽ ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മലയാള നടി കനി കുസൃതി. ഫലസ്തീൻ ഐക്യദാര്‍ഢ്യത്തിന്റെ ആഗോള അടയാളമായ തണ്ണിമത്തൻ രൂപത്തിലുള്ള വാനിറ്റി ബാഗ് കയ്യിലെടുത്താണ് കനി കുസൃതി കാനിലെ റെഡ് കാർപ്പറ്റിൽ എത്തിയത്. ഇതിന്‍റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ നടിയുടെ നിലപാടിന് കയ്യടിക്കുകയാണ് സമൂഹമാധ്യമങ്ങൾ.പായല്‍ കപാഡിയ സംവിധാനം ചെയ്ത ‘ഓള്‍ വി ഇമാജിന്‍ ആസ് ലൈറ്റ്’ എന്ന ചിത്രത്തിന്റെ പ്രദര്‍ശനത്തോടനുബന്ധിച്ചാണ് കനി കുസൃതിയും മറ്റൊരു മലയാളി നടിയായ ദിവ്യ പ്രഭയും കാന്‍ വേദിയിലെത്തിയത്. സിനിമയുടെ പ്രദര്‍ശനത്തിന് ശേഷം ചിത്രത്തിലെ താരങ്ങള്‍ റെഡ് കാര്‍പറ്റില്‍ അണിനിരന്നു. വെള്ള നിറത്തിലുള്ള ഗൗൺ ധരിച്ചെത്തിയ കനി കുസൃതിയുടെ കയ്യിൽ തണ്ണീർമത്തൻ രൂപത്തിലുള്ള ബാഗുമുണ്ടായിരുന്നു.

ഫെസ്റ്റിവലിൽ ഏറ്റവും വിലയേറിയ അംഗീകാരം ലഭിക്കുന്ന ഗോൾഡൻ പാമിനായി (പാം ദോർ) മത്സരിക്കുന്ന ചിത്രമാണ് ‘ഓൾ വി ഇമാജിൻ ആസ് ലൈറ്റ്’. 30 വർഷങ്ങൾക്കു ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിലേക്കു മത്സരിക്കുന്നത്. പായൽ കപാഡിയ ആണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.ഇസ്രയേലിന്‍റെ അധിനിവേശത്തില്‍ ഫലസ്തീനോടുള്ള ഐക്യദാർഢ്യം പ്രഖ്യാപിക്കാനുള്ള പ്രതീകമായാണ് തണ്ണിമത്തനെ ലോകം നോക്കിക്കാണുന്നത്. തണ്ണിമത്തന്റെ നിറങ്ങളായ ചുവപ്പ്, വെളുപ്പ്, പച്ച എന്നിവയും കറുപ്പുമാണ് ഫലസ്തീന്‍ പതാകയിലെ നിറങ്ങൾ. കൂടാതെ ഫലസ്തീന്‍റെ സംസ്‌കാരത്തെയും പ്രതീകമാക്കുന്നുണ്ട്. ജെനിന്‍ മുതല്‍ ഗസ്സ വരെ ഫലസ്തീനിലുടനീളം തണ്ണിമത്തന്‍ കൃഷി ചെയ്യുന്നു. വര്‍ഷങ്ങളായി, തങ്ങളുടെ സ്വത്വത്തെ ഇസ്രായേല്‍ അടിച്ചമര്‍ത്തുന്നതിനെതിരെ പ്രതിഷേധിക്കാന്‍ ഫലസ്തീനികള്‍ ഉപയോഗിക്കുന്ന ചെറുത്തുനില്‍പ്പിന്റെ പ്രതീകമായി തണ്ണിമത്തൻ മാറി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അടുത്ത 10 വർഷത്തേക്ക് സർക്കാർ രൂപവത്കരിക്കും; ഇൻഡ്യ സഖ്യം പ്രധാനമന്ത്രിയെ തീരുമാനിക്കും – ഖാർഗെ

Next Post

ഞാൻ രാജിവെച്ചാൽ മമതയും പിണറായിയും ആകും മോദിയുടെ അടുത്ത ലക്ഷ്യം -കെജ്രിവാൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഞാൻ രാജിവെച്ചാൽ മമതയും പിണറായിയും ആകും മോദിയുടെ അടുത്ത ലക്ഷ്യം -കെജ്രിവാൾ

ഞാൻ രാജിവെച്ചാൽ മമതയും പിണറായിയും ആകും മോദിയുടെ അടുത്ത ലക്ഷ്യം -കെജ്രിവാൾ

ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണ് എന്ന് പറയുന്ന പ്രധാനമന്ത്രി ആൾദൈവം -ആനി രാജ

ദൈവം തന്നെ ഭൂമിയിലേക്ക് അയച്ചതാണ് എന്ന് പറയുന്ന പ്രധാനമന്ത്രി ആൾദൈവം -ആനി രാജ

നടി ലൈലാ ഖാനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ

നടി ലൈലാ ഖാനെയും കുടുംബത്തെയും കൊലപ്പെടുത്തിയ കേസില്‍ രണ്ടാനച്ഛന് വധശിക്ഷ

ഭർതൃ വീട്ടിലെ യുവതിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ, സ്ത്രീധന പീഡന നിരോധന നിയമം അടക്കം ചുമത്തി കേസ്

ഭർതൃ വീട്ടിലെ യുവതിയുടെ ആത്മഹത്യ; ഭർത്താവ് അറസ്റ്റിൽ, സ്ത്രീധന പീഡന നിരോധന നിയമം അടക്കം ചുമത്തി കേസ്

വ്യാപക റെയ്ഡ്; 52 കടകളില്‍ ഷവര്‍മ വില്‍പന നിര്‍ത്തിച്ചു, 164 കടകള്‍ക്ക് നോട്ടീസ്

വ്യാപക റെയ്ഡ്; 52 കടകളില്‍ ഷവര്‍മ വില്‍പന നിര്‍ത്തിച്ചു, 164 കടകള്‍ക്ക് നോട്ടീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In