നെല്ലായി > ഓണത്തിന് മാതൃ സഹോദരന്റെ വീട്ടിൽ എത്തിയ നാല് വയസുകാരൻ കിണറ്റിൽ വീണ് മരിച്ചു. ആളൂർ കല്ലറക്കൽ നിക്സന്റെ മകൻ ആരോൺ(4) ആണ് മരിച്ചത്. ആനന്ദപുരത്ത് പൊഴെലിപറമ്പിൽ മാക്സന്റെ വീട്ടിൽ വെച്ചായിരുന്നു അപകടം. തിരുവോണ ദിവസം വൈകിട്ടായിരുന്നു സംഭവം.വീട്ടിലെത്തിയ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുട്ടി കിണറ്റിൽ വീണു കിടക്കുന്നത് കണ്ടത്. കിണറിന്റെ അടുത്ത് നിന്ന് കളിക്കുന്നതിനിടെ കാൽ തെറ്റി കിണറ്റിലേക്ക് വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഇരിഞ്ഞാലക്കുടയിൽ നിന്ന് അഗ്നി രക്ഷ സേനയെത്തി കുട്ടിയെ പുറത്തെടുത്ത് പുതുക്കാട് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. പുതുക്കാട് പൊലീസ് കേസെടുത്തു.