ആലപ്പുഴ > ആലപ്പുഴയിൽ പെൺകുട്ടി ക്ഷേത്രകുളത്തിൽ ചാടി ആത്മഹത്യ ചെയ്തു. കായംകുളം കൊപ്രാപ്പുര ഈരിയ്ക്കൽ പടീറ്റതിൽ വിഷ്ണുപ്രിയ (17) ആണ് മരിച്ചത്. വൈകിട്ട് 3.30 ഓടെയായിരുന്നു സംഭവം. കായംകുളം എരുവ ക്ഷേത്രത്തിലെ കുളത്തിലേക്കാണ് പെൺകുട്ടി ചാടിയത്.ആളുകൾ നോക്കി നിൽക്കെയാണ് പെൺകുട്ടി കുളത്തിലേക്ക് ചാടിയത്. ഉടൻ തന്നെ കരയ്ക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ തുടങ്ങി. ആത്മഹത്യയുടെ കാരണം വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ട് നൽകും.