തിരുവനന്തപുരം: സപ്ളൈകോയിൽഅവശ്യസാധനങ്ങളുടെ മതിയായ സ്റ്റോക്ക് ഉറപ്പു വരുത്തിയിട്ടുണ്ടെന്നും മറിച്ചുള്ള പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും സപ്ലൈകോ ചെയർമാനും മാനേജിങ് ഡയറക്‌ടറുമായ ഡോ. സഞ്ജീബ് പട്ജോഷി അറിയിച്ചു. സപ്ലൈകോയുടെ 56 ഡിപ്പോകളുടെ കീഴിലുള്ള എല്ലാ ഔട്ട്‌ലെറ്റുകളിലും അവശ്യസാധനങ്ങളുടെ ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്. ഉപഭോക്താക്കൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും ഡോ. സഞ്ജീബ് പട്ജോഷി അറിയിച്ചു.
ചെറുപയർ – 13,053 ക്വിന്റൽ, കടല -6464 , ഉഴുന്ന്- 8636 , വൻപയർ- 3178, തുവരപ്പരിപ്പ്- 6408, മുളക് -1401, മല്ലി – 1238, പഞ്ചസാര – 40110, പച്ചരി- 8392, മട്ട അരി -13917, ജയ അരി -18953, കുറുവ അരി -12219 ക്വിന്റൽ എന്നിങ്ങനെ വിവിധ ഡിപ്പോകളിലും ഔട്ട്ലെറ്റുകളിലുമായി സ്റ്റോക്ക് നിലവിൽ ലഭ്യമാണ്. വെളിച്ചെണ്ണ 768658 ലിറ്റർ നിലവിൽ സ്റ്റോക്കുണ്ട്.
കൂടുതൽ സാധനങ്ങൾ വാങ്ങുന്നതിനുള്ള പർച്ചേസ് ഓർഡറും നൽകിയിട്ടുണ്ട്. ചെറുപയർ -6480 ക്വിൻ്റൽ, കടല -7610ക്വിൻ്റൽ, ഉഴുന്ന് -15446 , വൻപയർ -4725, തുവര പരിപ്പ് -7570, മുളക് – 4145, മല്ലി -3580, പഞ്ചസാര – 50600, പച്ചരി – 4275, മട്ട അരി – 29793, ജയ – 57238, കുറുവ – 28300 ക്വിൻ്റൽ എന്നിങ്ങനെയാണ് പർച്ചേസ് ഓർഡർ നൽകിയിട്ടുള്ളത്. വെളിച്ചെണ്ണ 1293425 ലിറ്ററിന് പർച്ചേസ് ഓർഡർ നൽകിയിട്ടുണ്ട്.