തിരുവനന്തപുരം> ടൈറ്റാനിയം ട്രാവൻകൂർ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതി ശശി കുമാരൻ തമ്പി കീഴടങ്ങി. ടൈറ്റാനിയം ലീഗൽ ഡിജിഎം ആയിരുന്ന ശശികുമാരൻ തമ്പിയുടെ മുൻകൂർ ജാമ്യഹർജി കോടതി തള്ളിയിരുന്നു.
ശനിയാഴ്ച രാവിലെ കണ്ടോൺമെൻറ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ പ്രതിയുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ടൈറ്റാനിയം ജോലി തട്ടിപ്പുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത 15 കേസുകളിലും പ്രതിയാണ് ശശികുമാരൻ തമ്പി.