• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഇന്ത്യയില്‍ ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കി വീണ്ടും കേരളം; രണ്ട് വര്‍ഷം കൊണ്ട് നല്‍കിയത് 3030 കോടിയുടെ ചികിത്സ

by Web Desk 04 - News Kerala 24
May 21, 2023 : 4:48 pm
0
A A
0
ഇന്ത്യയില്‍ ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കി വീണ്ടും കേരളം; രണ്ട് വര്‍ഷം കൊണ്ട് നല്‍കിയത് 3030 കോടിയുടെ ചികിത്സ

തിരുവനന്തപുരം> കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി 12,22,241 ഗുണഭോക്താക്കള്‍ക്ക് 3030 കോടി രൂപയുടെ സൗജന്യ ചികിത്സ നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 28,75,455 ക്ലൈമുകളിലൂടെയാണ് ഇത്രയും പേര്‍ക്ക് സൗജന്യ ചികിത്സ നല്‍കാനായത്. സംസ്ഥാന ഹെല്‍ത്ത് ഏജന്‍സി വഴി നടത്തിയ മികച്ച പ്രവര്‍ത്തനങ്ങളിലൂടെയാണ് ഇത്രയും പേര്‍ക്ക് സൗജന്യ ചികിത്സ ലഭ്യമാക്കിയത്. ഇന്ത്യയില്‍ ഏറ്റവുമധികം സൗജന്യ ചികിത്സ നല്‍കിയതിന് 2022ലെ ആരോഗ്യ ഉത്കൃഷ്ട പുരസ്‌കാരം കേരളം കരസ്ഥമാക്കിയിരുന്നു. ഇന്ത്യയില്‍ ആകെ നല്‍കിയ ചികിത്സയുടെ ഏതാണ്ട് 15 ശതമാനത്തോളം കേരളത്തില്‍ നിന്നാണ്. കേരളത്തില്‍ മണിക്കൂറില്‍ 180 ഓളം രോഗികള്‍ക്ക് സൗജന്യ ചികിത്സ സ്റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി മുഖാന്തരം നല്‍കി വരുന്നു. മിനിറ്റില്‍ 3 രോഗികള്‍ എന്ന ക്രമത്തില്‍ പദ്ധതിയില്‍ നിന്നും സൗജന്യ ചികിത്സ ലഭ്യമാക്കി വരുന്നതായും മന്ത്രി വ്യക്തമാക്കി.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയുടെ അര്‍ഹരായ കുടുംബത്തിന് ഒരുവര്‍ഷം പരമാവധി 5 ലക്ഷം രൂപയുടെ ചികിത്സാ ആനുകൂല്യം ഈ പദ്ധതിയില്‍ എംപാനല്‍ ചെയ്യപ്പെട്ട എല്ലാ സര്‍ക്കാര്‍ സ്വകാര്യ ആശുപത്രികള്‍ വഴി ലഭിക്കുന്നതാണ്. 2019-20ല്‍ പദ്ധതിയില്‍ എം പാനല്‍ ചെയ്ത ആശുപത്രികളുടെ എണ്ണം 404 ആയിരുന്നെങ്കില്‍ ഇപ്പോളത് 761 ആയി വര്‍ദ്ധിച്ചിട്ടുണ്ട്. ചിട്ടയായ പ്രവര്‍ത്തനത്തിന്റെ ഫലമായി 2021-22-ല്‍ 5,76,955 ഗുണഭോക്താക്കള്‍ക്കും, ഈ സാമ്പത്തിക വര്‍ഷം 6,45,286 ഗുണഭോക്താക്കള്‍ക്കും സൗജന്യ ചികിത്സാ സഹായം നല്‍കാനായി. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഇരട്ടിയിലധികം തുക ഈ ഇനത്തില്‍ നല്‍കാനായി. കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2021-22) 1400 കോടിയുടേയും ഈ സാമ്പത്തിക വര്‍ഷം (2022-23) 1630 കോടി രൂപയുടെയും സൗജന്യ ചികിത്സ ലഭ്യമാക്കി. ഈ ഇനത്തില്‍ കേന്ദ്ര വിഹിതമായി പ്രതിവര്‍ഷം 138 കോടി രൂപ മാത്രമാണ് സംസ്ഥാനത്തിന് ലഭിക്കുന്നത്. ബാക്കി വരുന്ന പണം സംസ്ഥാന സര്‍ക്കാരാണ് നിര്‍വഹികുന്നത്.

കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതിയില്‍ ആകെ 42 ലക്ഷം കുടുംബങ്ങളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. എന്നാല്‍ ഇതില്‍ 21.5 ലക്ഷം കുടുംബങ്ങള്‍ക്ക് മാത്രമാണ് 60:40 അനുപാതത്തില്‍ കേന്ദ്ര സഹായം ലഭ്യമാകുന്നത്. അതില്‍ തന്നെ ഒരു കുടുംബത്തിന് 1052 രൂപ പ്രീമിയം എന്ന രീതിയില്‍ കണക്കാക്കി അതിന്റെ 60% ആയ 631.2 രൂപ നിരക്കില്‍ ആകെ 138 കോടി രൂപ മാത്രമാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ കേന്ദ്ര വിഹിതമായി പദ്ധതിക്ക് ലഭിക്കുന്നത്. ചികിത്സാ ചെലവിന്റെ 90% ത്തോളം സംസ്ഥാന സര്‍ക്കാരാണ് നിര്‍ഹിക്കുന്നത്

കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഗുണഭോക്താക്കളുടെ പട്ടികയില്‍പ്പെടാത്ത കുടുംബങ്ങള്‍ക്ക് വാര്‍ഷിക വരുമാനം 3 ലക്ഷത്തിന് താഴെ ആണെങ്കില്‍ എപിഎല്‍, ബിപിഎല്‍ ഭേദമന്യേ കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയില്‍ ഉള്‍പ്പൈടുത്തിയും സൗജന്യ ചികിത്സ നല്‍കി വരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്ലാസുകൾ ജൂലൈ അഞ്ചിന്; ഹയർ സെക്കൻഡറി ഫലം 25ന് പ്രഖ്യാപിക്കും

Next Post

‘നിന്നിലെ അമ്മ മനസിന് മരണമില്ല, നമ്മുടെ മക്കള്‍ തനിച്ചല്ല’; കാവലായി ലിനി കൂടെ തന്നെയുണ്ടെന്ന് പ്രതിഭയും സജീഷും

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
‘നിന്നിലെ അമ്മ മനസിന് മരണമില്ല, നമ്മുടെ മക്കള്‍ തനിച്ചല്ല’; കാവലായി ലിനി കൂടെ തന്നെയുണ്ടെന്ന് പ്രതിഭയും സജീഷും

'നിന്നിലെ അമ്മ മനസിന് മരണമില്ല, നമ്മുടെ മക്കള്‍ തനിച്ചല്ല'; കാവലായി ലിനി കൂടെ തന്നെയുണ്ടെന്ന് പ്രതിഭയും സജീഷും

ഉദ്യോഗസ്ഥർക്ക് ചായയും പക്കോഡയും വാങ്ങിക്കൊടുക്കുക -കെജ്‍രിവാൾ ഷീല ദീക്ഷിത്തിനെ മാതൃകയാക്കണമെന്ന് അജയ് മാക്കൻ

ഉദ്യോഗസ്ഥർക്ക് ചായയും പക്കോഡയും വാങ്ങിക്കൊടുക്കുക -കെജ്‍രിവാൾ ഷീല ദീക്ഷിത്തിനെ മാതൃകയാക്കണമെന്ന് അജയ് മാക്കൻ

രാഖിശ്രീയുടെ മരണം; യുവാവ് നിരന്തരം ശല്യംചെയ്തിരുന്നതായി രക്ഷിതാക്കൾ

രാഖിശ്രീയുടെ മരണം; യുവാവ് നിരന്തരം ശല്യംചെയ്തിരുന്നതായി രക്ഷിതാക്കൾ

രക്തസാക്ഷികൾ നാടിനുവേണ്ടി ജീവത്യാഗം ചെയ്‌തവർ: എം വി ജയരാജൻ

രക്തസാക്ഷികൾ നാടിനുവേണ്ടി ജീവത്യാഗം ചെയ്‌തവർ: എം വി ജയരാജൻ

ലാലേട്ടന് പിറന്നാൾ സമ്മാനമായി ഇലക്ട്രിക് കാർ; സമ്മാനിച്ചത് അടുത്ത സുഹൃത്ത്

ലാലേട്ടന് പിറന്നാൾ സമ്മാനമായി ഇലക്ട്രിക് കാർ; സമ്മാനിച്ചത് അടുത്ത സുഹൃത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In