കോഴിക്കോട്: കാലിക്കറ്റ് സർവകലാശാല തെരഞ്ഞെടുപ്പി. എസ് എഫ് ഐ കോട്ടകളിലടക്കം വിജയം സ്വന്തമാക്കിയ കെ എസ് യുവിനെ അഭിനന്ദിച്ച് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ രംഗത്ത്. കെ എസ് യുവിന്റെ ഉജ്വല വിജയം സര്‍ക്കാരിനെതിരായ യുവജനതയുടെ ശക്തമായ താക്കീതെന്നാണ് സുധാകരന്‍ അഭിപ്രായപ്പെട്ടത്. മുഖ്യമന്ത്രി പിണറായി വിജയന് സ്തുതിപാഠകരായി മാറിയ എസ് എഫ് ഐ എന്ന വിദ്യാര്‍ത്ഥിവിരുദ്ധ സംഘടനയുടെ വാട്ടര്‍ലൂവാണ് ഈ തെരഞ്ഞെടുപ്പുകളില്‍ കണ്ടതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.












