• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വീട്ടിൽ പാല് വാങ്ങാൻ വന്ന പെൺകുട്ടിയെ അകത്ത് കൊണ്ടുപോകും, പീഡന ശേഷം മിഠായിയും പണവും നൽകും, 32 വര്‍ഷം കഠിനതടവ്

by Web Desk 04 - News Kerala 24
February 8, 2024 : 10:07 pm
0
A A
0
വീട്ടിൽ പാല് വാങ്ങാൻ വന്ന പെൺകുട്ടിയെ അകത്ത് കൊണ്ടുപോകും, പീഡന ശേഷം മിഠായിയും പണവും നൽകും, 32 വര്‍ഷം കഠിനതടവ്

തിരുവനന്തപുരം: പാല് വാങ്ങാൻ വന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വീടിനകത്ത് കൊണ്ടുപോയി പലതവണകളായി ക്രൂരമായ പീഡനത്തിനിരയാക്കിയ പ്രതിക്ക് കഠിന തടവും പിഴയും. കാട്ടാക്കട താലൂക്കിൽ മാറനല്ലൂർ പുത്തൻവിള ആർസി ചർച്ചിന് സമീപം പള്ളിത്തറ പുത്തൻവീട്ടിൽ ബാലകൃഷ്ണൻ (68) എന്നു വിളിക്കുന്ന ജോയിയെ ആണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി ജഡ്ജി എസ് രമേശ് കുമാർ ശിക്ഷിച്ചത്.

പോക്സോ നിയമപ്രകാരം വിവിധ വകുപ്പുകളിലായി 32 വർഷം കഠിനതടവിനും ഒരു ലക്ഷത്തി പത്തായിരം രൂപ പിഴ അടക്കാനും ശിക്ഷിച്ചത്. പിഴത്തുക അതിജീവിതയ്ക്ക് നൽകണം. പിഴ ഒടുക്കിയില്ലെങ്കിൽ 15 മാസം അധിക തടവു കൂടി അനുഭവിക്കണമെന്നും ശിക്ഷാവിധിയിൽ വ്യക്തമാക്കി. കൂടാതെ ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയിൽ നിന്നും അർഹമായ തുക അതിജീവിതയ്ക്ക് നൽകുന്നതിനും കോടതി വിധി ന്യായത്തിലൂടെ ഉത്തരവിട്ടു.

2016 ലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അതിജീവിത നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് സ്ഥിരമായി പ്രതിയുടെ വീട്ടിൽ പാലു വാങ്ങാൻ പോകുമായിരുന്നു. ആരും ഇല്ലാത്ത സമയത്ത് പ്രതി കുട്ടിയെ വീടിനകത്ത് കയറ്റി പലതവണ ക്രൂരമായി ലൈംഗികമായി പീഡിപ്പിച്ചു. വിവരം പുറത്തു പറയാതിരിക്കാൻ മിഠായിയും രൂപയും പ്രതി നൽകുമായിരുന്നു. സമാനമായ മറ്റൊരു കേസിൽ സി ഡബ്ലിയു സി മുൻപാകെ മൊഴി നൽകുന്ന സമയത്താണ് അതിജീവിത ഈ കേസിന്റെ വിവരം പുറത്തു പറയുന്നത്.

തുടർന്ന് മാറനല്ലൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി ആർ പ്രമോദ് ഹാജരായി. പ്രോസിക്യൂഷൻ ഭാഗത്ത് നിന്നും 16 സാക്ഷികളെ വിസ്തരിക്കുകയും 16 രേഖകൾ ഹാജരാക്കുകയും ചെയ്തു. അന്നത്തെ മാറുനല്ലൂർ സബ് ഇൻസ്പെക്ടർ മാരായിരുന്ന തൻസിം അബ്ദുൽ സമദ്, സതികുമാർ ടി എന്നിവരാണ് അന്വേഷണ പൂർത്തിയാക്കി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രുചികരമായ ഓട്സ് മിൽക്ക് ഷേക്ക് ; ഈസി റെസിപ്പി

Next Post

ഇ ഡി ബിജെപി ഏജൻസി മാത്രമായി മാറി: തോമസ് ഐസക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഇ ഡി  ബിജെപി ഏജൻസി മാത്രമായി മാറി: തോമസ് ഐസക്ക്

ഇ ഡി ബിജെപി ഏജൻസി മാത്രമായി മാറി: തോമസ് ഐസക്ക്

മാഹിയിൽ സർക്കാർ ഭൂമി പാട്ടത്തിന്: ഇ-ലേലം 18 വരെ

മാഹിയിൽ സർക്കാർ ഭൂമി പാട്ടത്തിന്: ഇ-ലേലം 18 വരെ

മഞ്ഞൾ ചേർത്ത വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

മഞ്ഞൾ ചേർത്ത വെള്ളം കുടിക്കുന്നത് പതിവാക്കൂ, കാരണം

മദ്റസ ബുൾഡോസറുമായെത്തി പൊളിച്ചു നീക്കി; ഉത്തരാഖണ്ഡിൽ വൻ സംഘർഷം

മദ്റസ ബുൾഡോസറുമായെത്തി പൊളിച്ചു നീക്കി; ഉത്തരാഖണ്ഡിൽ വൻ സംഘർഷം

13 സ്കൂളുകളിൽ ബോംബ് വെച്ചതായി ഭീഷണി, രക്ഷിതാക്കൾ കുതിച്ചെത്തി; മണിക്കൂ​റുകളോളം പരിഭ്രാന്തിയിലായി ചെന്നൈ

13 സ്കൂളുകളിൽ ബോംബ് വെച്ചതായി ഭീഷണി, രക്ഷിതാക്കൾ കുതിച്ചെത്തി; മണിക്കൂ​റുകളോളം പരിഭ്രാന്തിയിലായി ചെന്നൈ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In