• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുതിരാനിൽ ഇന്നോവ കണ്ട് സംശയം, കൈകാണിച്ചും നിര്‍ത്തിയില്ല, 30 കിലോമീറ്റര്‍ ചേസിങ്, പിടിച്ചപ്പോൾ മൂന്നും അകത്ത്

by Web Desk 04 - News Kerala 24
February 10, 2024 : 9:05 pm
0
A A
0
കുതിരാനിൽ ഇന്നോവ കണ്ട് സംശയം, കൈകാണിച്ചും നിര്‍ത്തിയില്ല, 30 കിലോമീറ്റര്‍ ചേസിങ്, പിടിച്ചപ്പോൾ മൂന്നും അകത്ത്

തൃശൂര്‍: ബംഗളൂരുവില്‍നിന്ന് ഇന്നോവ കാറില്‍ കൊണ്ടുവന്ന രാസലഹരിയുമായി മൂന്നു യുവാക്കള്‍ പിടിയില്‍. ഇവരില്‍ നിന്ന് മെത്താംഫിറ്റമിന്‍ ഇനത്തില്‍പ്പെട്ട 100 ഗ്രാം ലഹരി പിടിച്ചെടുത്തു. എറണാകുളം, ആലുവ സ്വദേശികളായ നിധിന്‍, വിഷ്ണു, ഷാഫി എന്നിവരെയാണ് പിടികൂടിയത്. തൃശൂര്‍ സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടറും സംഘവും നടപടികള്‍ സ്വീകരിച്ചു. കുതിരാന്‍ ഭാഗത്തുവച്ച് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വാഹനം തടഞ്ഞെങ്കിലും ഇവര്‍ നിര്‍ത്താതെ പോയി. പിന്നീട് മുപ്പത് കിലോമീറ്ററോളം പിന്തുടര്‍ന്ന് പഴയന്നൂര്‍ റേഞ്ചിലെ പ്ലാഴി ഭാഗത്തുനിന്നും പിടികൂടുകയായിരുന്നു. സ്റ്റേറ്റ് എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ് തലവന്‍ അനില്‍കുമാര്‍, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാര്‍, എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ ടി.ആര്‍. മുകേഷ്‌കുമാര്‍, എസ്. മധുസൂദനന്‍ നായര്‍, കെ വി വിനോദ്, ആര്‍ ജി രാജേഷ്, സുദര്‍ശന്‍, പ്രിവന്റീവ് ഓഫീസര്‍ എസ് ജി സനില്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ എം എം അരുണ്‍കമാര്‍, എം വിശാഖ്, മുഹമ്മദ് അലി, സന്ത് കുമാര്‍, രജിത്ത് ആര്‍ നായര്‍, ടോമി, സുബിന്‍, എക്‌സൈസ് ഡ്രൈവര്‍മാരായ രാജീവ്, വിനോജ്ഖാന്‍ സേട്ട് എന്നിവരും പ്രതികളെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

അതേസമയം, കുമളിയിൽ കാറിൽ കടത്തിക്കൊണ്ടു വന്ന പതിനെട്ടേകാൽ കിലോ കഞ്ചാവ് പൊലീസ് പിടികൂടി. കഞ്ചാവുമായെത്തിയ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച രാത്രി രാത്രി 11 മണിയോടെയാണ് ഇടുക്കി ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘവും കുമളി പൊലീസും ചേർന്ന് കഞ്ചാവ് പിടികൂടിയത്.

കേസിൽ കുമളി ഒന്നാം മൈൽ വാഴക്കുന്നത്ത് വീട്ടിൽ മുഹമ്മദ്‌ ബഷീർ മുസലിയാർ, അമരാവതി രണ്ടാം മൈൽ സ്വദേശി ഇടത്തുകുന്നേൽ നഹാസ് ഇ നസീർ എന്നിവരാണ് പിടിയിലായത്. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വിരമിച്ച എസ് ഐ ഈപ്പൻറെ വീടിനു താഴ് ഭാഗത്തെ പുരയിടത്തിൽ നിന്നാണ് കഞ്ചാവും പ്രതികളും പിടിയിലായത്.

ഡാൻസാഫ് സംഘം മഫ്തിയിൽ ദിവസങ്ങളായി പ്രതികളെ നിരീക്ഷിച്ചു വരികയായിരുന്നു. ആവശ്യക്കാരെന്ന വ്യാജേന പ്രതികളുമായി ബന്ധപ്പെട്ടാണ് കഞ്ചാവ് കണ്ടെത്തിയത്. ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്തു നിന്നുമാണ് കഞ്ചാവ് കാറിൽ കടത്തിക്കൊണ്ടു വന്നത്. ഒൻപത് പൊതികളിലാക്കിയാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്നത്. കുമളിയിലെത്തിച്ച് ചില്ലറ വിൽപ്പന നടത്താനായിരുന്നു ശ്രമമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ചു നാളായി ഇവർ ഇത്തരത്തിൽ കഞ്ചാവ് കടത്തിക്കൊണ്ടു വന്ന് വിൽപ്പന നടത്തിയിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇവരുടെ സംഘത്തിലുള്ള മറ്റ് അംഗങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തോട്ടിൽ സ്ത്രീ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ, വസ്ത്രങ്ങളില്ല, വീട്ടിൽ ബലപ്രയോഗലക്ഷണങ്ങൾ, അന്വേഷണം

Next Post

രാഹുൽ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സൽമക്കും വക്കീൽ നോട്ടീസയച്ച് ആർഎസ്എസ്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രാഹുൽ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സൽമക്കും വക്കീൽ നോട്ടീസയച്ച് ആർഎസ്എസ്

രാഹുൽ മാങ്കൂട്ടത്തിലിനും എഴുത്തുകാരി സൽമക്കും വക്കീൽ നോട്ടീസയച്ച് ആർഎസ്എസ്

വിവാഹ വാഗ്ദാനം നൽകി പീഡനം, പിൻമാറിയതോടെ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു, യുവാവ് അറസ്റ്റിൽ

വിവാഹ വാഗ്ദാനം നൽകി പീഡനം, പിൻമാറിയതോടെ പെൺകുട്ടി ജീവനൊടുക്കാൻ ശ്രമിച്ചു, യുവാവ് അറസ്റ്റിൽ

മാതളനാരങ്ങ ജ്യൂസ് കുടിക്കൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

മാതളനാരങ്ങ ജ്യൂസ് കുടിക്കൂ, ഈ രോ​ഗങ്ങളെ അകറ്റി നിർത്താം

മുഖത്തെ ചുളിവുകൾ മാറാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

മുഖത്തെ ചുളിവുകൾ മാറാൻ കറ്റാർവാഴ ; ഇങ്ങനെ ഉപയോ​ഗിച്ച് നോക്കൂ

മിഥുൻ ചക്രബർത്തി അത്യാഹിത വിഭാഗത്തില്‍

മിഥുൻ ചക്രബർത്തി അത്യാഹിത വിഭാഗത്തില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In