തൃശ്ശൂർ: തൃശ്ശൂരിൽ വാഹന പരിശോധനയിൽ നിന്ന് രക്ഷപ്പെടാൻ വ്യാജ നമ്പർ പ്ലേറ്റുമായി ഓടിയ ടൂറിസ്റ്റ് ബസ് മോട്ടോർ വാഹന വകുപ്പ് പിടികൂടി. ദീപാ ട്രാവൻസ് എന്ന ബസാണ് പിടിച്ചെടുത്തത്. വാഹന രേഖകൾ കൃത്യമല്ലാത്തതിനാൽ മറ്റൊരു വാഹനത്തിന്റെ നമ്പർ പ്ലേറ്റുമായി സർവീസ് നടക്കുകയായിരുന്നുവെന്ന് എംവിഡി ഉദ്യോഗസ്ഥർ പറഞ്ഞു.
തൃശ്ശൂർ മുല്ലശ്ശേരിയിൽ നിന്നാണ് ബസ് പിടികൂടിയത്. ബസ് ഉടമയിൽ നിന്ന് പത്തൊമ്പതിനായിരം രൂപ പിഴ ഈടാക്കി. തുടർ നടപടികൾക്കായി ആർടിഒക്ക് ശുപാർശ കൈമാറിയതായി മോട്ടോർ വാഹന വകുപ്പുദ്യോഗസ്ഥർ അറിയിച്ചു.












