ശബരിമല ∙ ശ്രീകോവിലിന്റെ ചോർച്ച അടയ്ക്കുന്ന പണികൾ പൂർത്തിയായി. സ്വർണപ്പാളികൾ ചേർക്കാൻ 520 പിച്ചള ആണികൾ ഉപയോഗിച്ചു. രണ്ട് പാളികൾ ചേരുന്ന ഭാഗം പ്രത്യേക പശ ഉപയോഗിച്ച് ഒട്ടിച്ചു. വെള്ളം ഒഴിച്ച് പരിശോധിച്ചപ്പോൾ 13 സ്ഥലങ്ങളിലാണ് ചോർച്ച കണ്ടത്. എല്ലാ സ്ഥലങ്ങളിലെയും ചോർച്ച പൂർണമായും അടച്ചു.