ജയ്പൂര്‍: രാജസ്ഥാനില്‍ സച്ചിന് പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളില്‍ തീരുമാനമെടുത്ത് കോണ്‍ഗ്രസ് നേതൃത്വം. രാജസ്ഥാന് കോണ്‍ഗ്രസില്‍ ഏറെ കാലമായി നിലനിന്നിരുന്ന അശോക് ഗെഹ് ലോട്ടും സച്ചിന്‍പൈലറ്റും തമ്മിലുള്ള പ്രശ്നങ്ങളുടെ അടിസ്ഥാനം തന്നെ സച്ചിന് പൈലറ്റ് ഉന്നയിച്ച ആവശ്യങ്ങളായിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ക്ക് പച്ചക്കൊടി കാട്ടിയിരിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ്. സച്ചിന് പൈലറ്റ് ആവശ്യപ്പെട്ട പ്രകാരം പിഎസ് എസിയില്‍ നിയമനിര്‍മ്മാണം നടത്താനും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം നടത്താനും തീരുമാനിച്ചതായി കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് കെസി വേണുഗോപാല്‍ അറിയിച്ചു.
നേരത്തെ സച്ചിന് പൈലറ്റ് പുതിയ പാര്‍ട്ടി പ്രഖ്യാപിക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. എന്നാല്‍ പ്രഖ്യാപനമില്ലാതെ അന്നേ ദിവസം പൊതുപരിപാടിയില്‍ പങ്കെടുത്ത് സച്ചിന് ആവര്‍ത്തിച്ചത് അഴിമതിയോട് സന്ധിയില്ലെന്നാണ്. ജനങ്ങളാണ് തന്റെ കരുത്ത്. ജനപിന്തുണയാണ് തന്റെ കൈയിലുള്ള കറന്‍സി. പാവപ്പെട്ടവര്‍ക്ക് വേണ്ടിയാണ് താന്‍ വാദിക്കുന്നത്. യുവാക്കളുടെ ഭാവിക്ക് വേണ്ടിയാണ് ചില വിഷയങ്ങള്‍ ചര്‍ച്ചയാക്കിയത്. ജനസേവനത്തിന് അധികാരം വേണ്ടെന്നുമായിരുന്നു സച്ചിന് പൈലറ്റ് പറഞ്ഞത്.