ന്യൂഡല്‍ഹി: ദേശീയ അന്വേഷണ ഏജന്‍സിക്ക് പുതിയ മേധാവിയെ നിയമിച്ചു. ഐപിഎസ് ഓഫീസറായ സദാനന്ദ് വസന്ത് ആണ് എന്‍ഐഎയുടെ പുതിയ മേധാവി. നിലവിലെ മേധാവി ദിന്‍കര്‍ ഗുപ്തയുടെ കാലാവധി ഈ മാസം അവസാനിക്കുന്ന പശ്ചാത്തലത്തിലാണ് പുതിയ നിയമനം. 1990 ബാച്ച് മഹാരാഷ്ട്ര കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. ദേശീയ ദുരന്ത നിവാരണസേന ( എന്‍ഡിആര്‍എഫ്) യ്ക്കും പുതിയ തലവനെ നിയമിച്ചു. ഐപിഎസ് ഓഫീസറായ പീയൂഷ് ആനന്ദ് ആണ് എന്‍ഡിആര്‍എഫിന്റെ പുതിയ മേധാവി. നിലവിലെ മേധാവി അതുല്‍ കര്‍വാല്‍ സ്ഥാനമൊഴിയുന്ന പശ്ചാത്തലത്തിലാണ് നിയമനം.
ബ്യൂറോ ഓഫ് പോലീസ് റിസര്‍ച്ച് ആന്റ് ഡയലപ്പ്‌മെന്റ് ഡയറക്ടര്‍ ജനറലായി ഐപിഎസ് ഉദ്യോഗസ്ഥനായ രാജീവ് കുമാര്‍ ശര്‍മയേയും നിയമിച്ചിട്ടുണ്ട്. നിലവിലെ മേധാവി ബാലാജി ശ്രീവാസ്തവയുടെ കാലാവധി ഈ മാസം അവസാനിക്കുകയാണ്.












