ആലപ്പുഴ : സിൽവർലൈൻ വിരുദ്ധ സമരത്തില്‍ തീവ്രവാദികളുമുണ്ടെന്നു മന്ത്രി സജി ചെറിയാന്. പ്രതിഷേധത്തിനായി തീവ്രവാദ സംഘടനകളില്‍നിന്ന് ആളെ ഇറക്കുകയാണ്. സിൽവർലൈനിനായി സ്ഥാപിച്ച അതിരടയാള കുറ്റി ഊരുന്നവരെ വെറുതെ വിടില്ല. ജനം ഉപേക്ഷിച്ച യുഡിഎഫിനു തിരികെ ഭരണത്തില്‍ വരാനുള്ള ഈ വിദ്യ ജനം തള്ളിക്കളയുമെന്നും മന്ത്രി പറഞ്ഞു.
ഒരു കിലോമീറ്റര്‍ അപ്പുറവും ഇപ്പുറവും ബഫര്‍സോണ്‍ ആണെന്നു പ്രചരിപ്പിക്കുന്നത് അടിസ്ഥാനരഹിതമാണ്. വൈകാരികമായ വികാരപ്രകടനമാണു നടക്കുന്നത്. സമരത്തെ അടിച്ചമര്‍ത്തുകയോ ഒരാളെയെങ്കിലും മര്‍ദിക്കുകയോ ചെയ്യുന്ന നിലപാട് സ്വീകരിച്ചിട്ടില്ല. ബോധപൂര്‍വം കലാപമുണ്ടാക്കി വികസനപ്രവൃത്തിയെ തടസ്സപ്പെടുത്താനുള്ള ശ്രമമാണ്. ദേശീയപാത വിഷയത്തിലേതു പോലെ സിൽവർലൈൻ പദ്ധതിയുടെ കാര്യത്തിലും സര്‍ക്കാര്‍ വാക്ക് പാലിക്കുമെന്നും മന്ത്രി പറഞ്ഞു.