• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, February 25, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

‘ഷംസീർ മാപ്പു പറയാൻ ആഗ്രഹിച്ചാലും സമ്മതിക്കില്ല’; പ്രതിപക്ഷം അവധാനതയോടെ പ്രതികരിക്കണമെന്നും സജിത മഠത്തിൽ

by Web Desk 04 - News Kerala 24
August 3, 2023 : 10:06 pm
0
A A
0
‘ഷംസീർ മാപ്പു പറയാൻ ആഗ്രഹിച്ചാലും സമ്മതിക്കില്ല’; പ്രതിപക്ഷം അവധാനതയോടെ പ്രതികരിക്കണമെന്നും സജിത മഠത്തിൽ

കോഴിക്കോട്: സ്പീക്കര്‍ എഎന്‍ ഷംസീര്‍ മാപ്പു പറയാന്‍ ആഗഹിച്ചാല്‍ സമ്മതിക്കില്ലെന്നും അത് ശാസ്ത്ര ബോധത്തില്‍ ലോകം നോക്കി കണ്ടവരെ തള്ളിപ്പറയലാവുമെന്ന് നടി സജിത മഠത്തില്‍. ശാസ്ത്ര സത്യത്തിലൂന്നി അഭിപ്രായം പറയുന്നത് വിശ്വാസിയുടെ വ്യക്തി സ്വതന്ത്ര്യത്തിലുള്ള ഇടപെടല്‍ ആകുന്നത് എങ്ങനെയാണെന്നും സജിത ചോദിച്ചു. വിഷയത്തില്‍ പ്രതിപക്ഷം കൂടുതല്‍ അവധാനതയോടെ പ്രതികരിക്കേണ്ടതുണ്ട്. ഇത് അപകടകരമായ ഇടപെടലാണ്. ശാസ്ത്ര ബോധത്തിനൊപ്പം തന്നെയാണ്. ശാസ്ത്ര സത്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന എ.എന്‍ ഷംസീറിന് അഭിവാദ്യങ്ങളെന്നും സജിത മഠത്തില്‍ ഫേസ്ബുക്ക് കുറിപ്പില്‍ പറഞ്ഞു.

‘ഷംസീര്‍ പ്രസ്താവന തിരുത്തുന്നതാണ് നല്ലത്. വിശ്വാസികളെ മുറിവേല്‍പ്പിച്ചെന്ന’ പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രസ്താവന പങ്കുവച്ചുകൊണ്ടാണ് സജിത മഠത്തിലിന്റെ പരാമര്‍ശം.

സജിത മഠത്തിലിന്റെ കുറിപ്പ്: ”അതെ ! അതെ ! മത വിശ്വാസത്തെ ശാസ്ത്രവുമായി കൂട്ടിക്കുഴയ്ക്കരുത്! എന്റെ അഭിപ്രായവും അതു തന്നെയാണ്! ശാസ്ത്രബോധത്തിലധിഷ്ഠിതമായ ഒരു വിദ്യാഭ്യാസ സമ്പ്രദായമാണ് ഇവിടെ നിലനില്‍ക്കുന്നത്. ഇപ്പോഴും. പക്ഷെ ഇക്കണക്കിനു പോയാല്‍ സയന്‍സ് പാഠങ്ങളില്‍ മിത്തും പുരാണവും ശാസ്ത്രീയമായി പഠിക്കാന്‍ അധികകാലമൊന്നും വേണ്ടി വരില്ല. പണി തുടങ്ങിക്കഴിഞ്ഞല്ലോ! കവി ഭാവനയിലെ പുഷ്പകവിമാനം എനിക്ക് ശാസ്ത്രീയമായി തെളിയിക്കപ്പെട്ട സത്യമല്ല. അത് സയന്‍സ് കോണ്‍ഗ്രസ്സില്‍ എത്ര വലിയ പദവിയിലിരിക്കുന്ന ആള്‍ വന്നു പറഞ്ഞാലും ശാസ്ത്ര സത്യമാവില്ല. ഇതൊന്നും തെളിയിക്കപ്പെടാന്‍ വിശ്വാസമല്ല കൂട്ട്. അതിന് ശാസ്ത്ര ഗവേഷണത്തിന്റെ ടൂളുകള്‍ തന്നെ വേണം.”

”ശാസ്ത്ര സത്യം പറയുന്നത് വിശ്വാസത്തെ ഹനിക്കലാണെങ്കില്‍ തിരിച്ചു പറയുന്നത് ഞാന്‍ ഇത്രയും കാലം പഠിച്ചു വളര്‍ന്ന ശാസ്ത്രബോധത്തെ കളങ്കപ്പെടുത്തുന്നതുമാണ്. ആയതിനാല്‍ ശാസ്ത്ര ബോധത്തെ ഹനിച്ചവര്‍ ആദ്യം ഒന്നൊന്നായി മാപ്പ് പറയൂ. അതുവരെ നമ്മുടെ ബഹുമാനപ്പെട്ട സ്പീക്കര്‍ ഷംസീര്‍ മാപ്പുപറയാന്‍ അദ്ദേഹം ആഗഹിച്ചാല്‍ പോലും ഞങ്ങള്‍ സമ്മതിക്കില്ല. അത് ശാസ്ത്ര ബോധത്തില്‍ ലോകം നോക്കിക്കണ്ടവരെ തള്ളിപ്പറയലാവും. എന്താ ശാസ്ത്രബോധത്തോടെ വളര്‍ന്നവരുടെ വികാരങ്ങള്‍ക്ക് മുറിവ് ഏല്‍ക്കില്ലെ? എന്തൊരു കഷ്ടമാണിത്? ശാസ്ത്ര സത്യത്തിലൂന്നി ഒരഭിപ്രായം പറയുന്നത് വിശ്വാസിയുടെ വ്യക്തി സ്വതന്ത്രത്തിലുള്ള ഇടപെടല്‍ ആക്കുന്നതെങ്ങിനെ? പ്രതിപക്ഷം ഈ വിഷയത്തില്‍ കൂടുതല്‍ അവധാനതയോടെ പ്രതികരിക്കേണ്ടതുണ്ട്. ഇത് അപകടകരമായ ഇടപെടലാണ്. ശാസ്ത്ര ബോധത്തിനൊപ്പം തന്നെയാണ്! ശാസ്ത്ര സത്യങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ബഹുമാന്യ നിയമസഭാ സ്പീക്കര്‍ക്ക്, എ.എന്‍ ഷംസീറിന് അഭിവാദ്യങ്ങള്‍. ”

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാവിലെ അല്‍പം നാരങ്ങ വെള്ളം കുടിച്ചാല്‍ ഗുണങ്ങള്‍ പലത്

Next Post

‘മിത്ത് പ്രയോഗത്തില്‍ ദൈവനിന്ദയില്ല’; വിശ്വാസത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് തിരിച്ചറിയണമെന്ന് കെകെ ശൈലജ

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
Next Post
‘മിത്ത് പ്രയോഗത്തില്‍ ദൈവനിന്ദയില്ല’; വിശ്വാസത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് തിരിച്ചറിയണമെന്ന് കെകെ ശൈലജ

'മിത്ത് പ്രയോഗത്തില്‍ ദൈവനിന്ദയില്ല'; വിശ്വാസത്തെ വര്‍ഗീയവല്‍ക്കരിക്കുന്നത് തിരിച്ചറിയണമെന്ന് കെകെ ശൈലജ

സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം നാളെമുതൽ

സിപിഐ എം കേന്ദ്രകമ്മിറ്റിയോഗം നാളെമുതൽ

ഓപ്പറേഷന്‍ ഫോസ്‌കോസ്; 3 ദിവസത്തിൽ 2305 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ഓപ്പറേഷന്‍ ഫോസ്‌കോസ്; 3 ദിവസത്തിൽ 2305 സ്ഥാപനങ്ങള്‍ക്കെതിരെ നടപടി

ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ്‌ വെള്ളിയാഴ്‌ച മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും

ഡൽഹിയിലെ നവീകരിച്ച ട്രാവൻകൂർ പാലസ്‌ വെള്ളിയാഴ്‌ച മുഖ്യമന്ത്രി ഉദ്‌ഘാടനംചെയ്യും

നിശബ്ദത പാലിച്ചില്ലെങ്കിൽ ഇ.ഡി നിങ്ങളുടെ വീട്ടിലെത്തും! ലോക്സഭയിൽ പ്രതിപക്ഷത്തിനുനേരെ കേന്ദ്ര മന്ത്രി

നിശബ്ദത പാലിച്ചില്ലെങ്കിൽ ഇ.ഡി നിങ്ങളുടെ വീട്ടിലെത്തും! ലോക്സഭയിൽ പ്രതിപക്ഷത്തിനുനേരെ കേന്ദ്ര മന്ത്രി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In