സാംസങിന്റെ പഴയ മോഡലുകൾ പലതും നിരന്തരമായ ഉപയോഗത്താൽ ഓവർലോഡാവുകയും പ്രവർത്തന വേഗം കുറയുകയും ചെയ്യാറുണ്ട്. ഇതിനൊരു പരിഹാരമായി ഫോൺ ആദ്യം ഉപയോഗിച്ച അവസ്ഥയിലേക്കു ഉള്ളടക്കം തിരികെ എത്തിക്കാനായി സാസങുൾപ്പെടെയുള്ള ബ്രാൻഡുകളിലെല്ലാം ഹാർഡ് റിസെറ്റ് ഓപ്ഷൻ ലഭ്യമാണ്. വിൽക്കാനൊരുങ്ങുമ്പോൾ പഴയ ഫയലുകളെല്ലാം ഡിലീറ്റ് ചെയ്യാനും അതേപോലെ ദീർഘകാല ഉപയോഗത്തിനുശേഷം പ്രവർത്തനം മെച്ചപ്പെടുത്താ നുമൊക്കെ ഈ സംവിധാനം ഉപയോഗപ്പെടുത്താം. പക്ഷേ കുറേ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. എന്തൊക്കെയാണ് അതെന്നു പരിശോധിക്കാം. ഹാർഡ് റീസെറ്റ് എന്നാൽ ഫാക്ടറി നിലയിലേക്കു അല്ലെങ്കിൽ ഉപകരണം ആദ്യം ഓണാക്കിയപ്പോള്‍ ആയിരുന്ന അവസ്ഥയിലേക്കു ഉള്ളടക്കം തിരികെ കൊണ്ടുപോകാൻ ഈ സംവിധാനം സഹായകമാകും. എല്ലാ കോൺഫിഗറേഷനുകളും അതായത് ഇൻസ്റ്റാൾ ചെയ്ത ആപുകളെല്ലാം നീക്കം ചെയ്യപ്പെടും.
ബാക്കപ് ചെയ്യാൻ മറക്കരുത്
ഫോണിലുള്ള എല്ലാ ഉള്ളടക്കവും മായ്ക്കപ്പെടും എന്നതു മറക്കരുത്. നിങ്ങളുടെ കംപ്യൂട്ടർ, മറ്റൊരു സ്മാർട്ഫോണ്‍, അല്ലെങ്കിൽ യുഎസ്ബി സ്റ്റിക് പോലെയുള്ള ഉപകരണങ്ങളിലേക്കു സംരക്ഷിക്കേണ്ടതുണ്ട്.
പ്രധാനപ്പെട്ട ഫയലുകളൊന്നും റിസെറ്റ് സമയത്തു അവശേഷിക്കുന്നില്ലെന്നു ഉറപ്പാക്കുക. കാരണം അവ പിന്നീടു തിരികെ എടുക്കാൻ വളരെയധികം ബുദ്ധിമുട്ടാണ്. ക്ലൗഡ് സംവിധാനങ്ങളും ബാക്കപ് ചെയ്യാനായി ഉപയോഗിക്കാനാകും.( റീസെറ്റ് ചെയ്ത ശേഷം ഫോൺ കൈമാറിയാലും നിങ്ങളുടെ പഴയ രേഖകളോ സ്വകാര്യ ചിത്രങ്ങളോ മറ്റൊരാളുടെ കൈവശമെത്തില്ല എന്നു കരുതരുത്, ഇത്തരം വിവരങ്ങൾ ചികഞ്ഞെടുക്കുന്ന ആപുകള്‍ നിരവധി ലഭ്യമാണ്)
സാംസങ് ഉപകരണത്തിലെ സെറ്റിങ്സ് തുറക്കുക. അതിനുശേഷം മെനുവിലെ അക്കൗണ്ടുകളും ബാക്കപ്പുകളും എന്ന വിഭാഗത്തിൽ ക്ലിക്ക് ചെയ്യണം. അതിൽ നിരവധി ഓപ്ഷനുകൾ തിരഞ്ഞെടുക്കാനാകും, നിങ്ങളുടെ ആവശ്യങ്ങൾക്ക് ഏറ്റവും അനുയോജ്യമായ ക്ലൗഡ് സേവനം അല്ലെങ്കിൽ ബാക്കപ് സംവിധാനം തിരഞ്ഞെടുക്കുക. ഗൂഗിൾ ഡ്രൈവ് പോലെയുള്ളവ ആണു തിരഞ്ഞെടുക്കുന്നതെങ്കിൽ ആവശ്യമായ ഡാറ്റ ലഭ്യത ഉറപ്പാക്കിയശേഷം കാത്തിരിക്കുക.
ഇനി ഹാർഡ് റീസെറ്റ്
∙ഫയലുകളെല്ലാം സുരക്ഷിതമാക്കിയെന്നു ഉറപ്പുവരുത്തിയാൽ റീസെറ്റ് ചെയ്യാനായി തുടങ്ങാം
∙സെറ്റിങ്സിലെ ജനറൽ മാനേജ്മെന്റിൽനിന്നു റിസെറ്റ് സംവിധാനം തിരഞ്ഞെടുക്കാം.
(ഗൂഗിൾ അക്കൗണ്ട്, സിസ്റ്റം ആൻഡ് ആപ് ഡേറ്റ, സെറ്റിങ്സ്, ഡൗൺലോഡഡ് ആപ്സ്, സംഗീതം, ചിത്രങ്ങൾ, മറ്റു ശേഖരണങ്ങളെല്ലാം അപ്രത്യക്ഷമാകും.)
സെറ്റിങ്സ് തുറക്കാനാവാത്തവിധം ഹാങ് ആവുകയോ മറ്റോ ചെയ്താൽ
∙സാംസങ് ഫോൺ ഓഫാക്കുക.
∙ഇനിപ്പറയുന്ന ബട്ടണുകൾ അമർത്തിപ്പിടിക്കുക:
വോളിയം അപ് ബട്ടൺ,
പവർ ബട്ടൺ,
ഹോം ബട്ടൺ, (അല്ലെങ്കിൽ Bixby ബട്ടൺ, നിങ്ങളുടെ ഫോൺ മോഡൽ അനുസരിച്ച്)
നിങ്ങൾ Android റികവറി സ്‌ക്രീൻ കാണുന്നത് വരെ ബട്ടണുകൾ അമർത്തിപ്പിടിക്കുന്നത് തുടരുക.
∙ഡാറ്റ വൈപ്പ്/ഫാക്‌ടറി റീസെറ്റ് ചെയ്യുന്നതിനായി താഴേക്ക് സ്ക്രോൾ ചെയ്യാൻ വോളിയം ബട്ടണുകൾ ഉപയോഗിക്കുക.
∙വൈപ്പ് ഡാറ്റ/ഫാക്‌ടറി റീസെറ്റ് തിരഞ്ഞെടുക്കാൻ പവർ ബട്ടൺ അമർത്തുക.
∙സ്ഥിരീകരിക്കാൻ ആവശ്യപ്പെടും. അതെ എന്നതിലേക്ക് താഴേക്ക് സ്ക്രോൾ ചെയ്യാൻ വോളിയം ബട്ടണുകൾ ഉപയോഗിക്കുക, തിരഞ്ഞെടുക്കാൻ പവർ ബട്ടൺ അമർത്തുക.
∙ ഫോൺ ഫാക്‌ടറി റീസെറ്റ് ചെയ്യാൻ തുടങ്ങും. ഈ പ്രക്രിയയ്ക്ക് കുറച്ച് മിനിറ്റ് എടുത്തേക്കാം.(ഫോണിന്റെ ബാറ്ററി 50 ശതമാനം എങ്കിലും ഉള്ളതായിരിക്കാൻ ശ്രദ്ധിക്കുക)
∙റീസെറ്റ് പൂർത്തിയായിക്കഴിഞ്ഞാൽ, നിങ്ങളുടെ ഫോൺ റീസ്റ്റാർട്ട് ചെയ്യും.
നിങ്ങളുടെ സാംസങ് ഫോൺ ഹാർഡ് റീസെറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില അധിക കാര്യങ്ങൾ ഇതാ:
∙ഒരു Samsung അക്കൗണ്ട് ഉണ്ടെങ്കിൽ, ഫാക്ടറി റീസെറ്റ് ചെയ്തതിന് ശേഷം നിങ്ങളുടെ അക്കൗണ്ടിലേക്ക് സൈൻ ഇൻ ചെയ്യാൻ നിങ്ങളോട് ആവശ്യപ്പെടും. സാംസങ് ക്ലൗഡിൽ നിന്ന് നിങ്ങളുടെ ഡാറ്റ പുനഃസ്ഥാപിക്കുന്നതിന് വേണ്ടിയാണിത്.
∙നിങ്ങളുടെ ഫോണിൽ പിൻ അല്ലെങ്കിൽ പാറ്റേൺ ലോക്ക് പോലുള്ള എന്തെങ്കിലും സുരക്ഷാ നടപടികൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിൽ, ഫാക്‌ടറി പുനഃസജ്ജീകരണത്തിന് ശേഷം നിങ്ങൾ അവ നൽകേണ്ടതുണ്ട്.