ഹിന്ദി ടെലിവിഷൻ താരവും മോഡലുമായ സന മക്ബുൾ ബിഗ് ബോസ് ഒടിടി സീസൺ 3 ൻ്റെ സമീപകാല എപ്പിസോഡിൽ കരൾ രോഗം ബാധിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞിരുന്നു. നോൺ-ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് എന്ന കരൾ രോഗമാണ് ബാധിച്ചതെന്ന് സന വ്യക്തമാക്കിയിരുന്നു.
എനിക്ക് നോൺ-ആൽക്കഹോളിക് ഹെപ്പറ്റൈറ്റിസ് – കരൾ രോഗമാണ്. ജീവിതത്തിൽ ഒരിക്കൽ പോലും മദ്യം രുചിച്ചിട്ടില്ലാത്ത ആളുകളിൽ ഒരാളാണ് ഞാൻ. എന്നും ഈ രോഗം സ്ഥിരീകരിച്ചു. സാധാരണഗതിയിൽ, കരൾ രോഗത്തെക്കുറിച്ച് ആളുകൾ കൂടുതലായി അറിയുന്നത് അതിൻ്റെ അവസാന ഘട്ടത്തിലാണ്. എൻ്റെ കരൾ രോഗത്തെക്കുറിച്ച് വളരെ നേരത്തെ തന്നെ അറിഞ്ഞതിനാൽ ഭാഗ്യമായിട്ടാണ് കരുതുന്നതെന്ന് സന പറയുന്നു.
2021 ലാണ് ലക്ഷണങ്ങൾ പ്രകടമായത്. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും കഴിയാത്ത ദിവസങ്ങളുണ്ടായിരുന്നുവെന്നും സന പറയുന്നു.
എന്താണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം (Nonalcoholic fatty liver disease)?
കരളിൽ കൊഴുപ്പ് അടിഞ്ഞുകൂടുകയും കരൾ കോശങ്ങൾക്ക് വീക്കം അല്ലെങ്കിൽ കേടുപാടുകൾ വരുത്തുകയും ചെയ്യുമ്പോൾ ഉണ്ടാകുന്ന രോഗമാണ് നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം. ഈ രോഗം നോൺ-ആൽക്കഹോളിക് സ്റ്റെറ്റോഹെപ്പറ്റൈറ്റിസ് (NASH) ലേക്ക് പുരോഗമിക്കും. ഇത് സിറോസിസിനും മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും.
ലക്ഷണങ്ങൾ അറിയാം
ക്ഷീണം
വയറിന്റെ വലത് ഭാഗത്ത് വേദന അനുഭവപ്പെടുക.
ബലഹീനത
വിശപ്പില്ലായ്മ
ഓക്കാനം
ചർമ്മത്തിലും കണ്ണുകളിലും മഞ്ഞനിറം
കാലുകളിലും വയറിലും നീർക്കെട്ടും വീക്കവും
നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ രോഗം എങ്ങനെ പ്രതിരോധിക്കാം?
ആരോഗ്യകരമായ ഭക്ഷണക്രമം പതിവാക്കുക
പതിവായി വ്യായാമം ചെയ്യുക.
ആരോഗ്യകരമായ ഭാരം നിലനിർത്തുക
മദ്യപാനം, പുകവലി എന്നിവ ഒഴിവാക്കുക
പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും നിയന്ത്രിക്കുക
സമ്മർദ്ദം കുറയ്ക്കുക.
നന്നായി ഉറങ്ങുക
ഗ്രീൻ ടീ കുടിക്കുക. (ഗ്രീൻ ടീയിൽ അടങ്ങിയിരിക്കുന്ന ആൻ്റിഓക്‌സിഡൻ്റുകൾ കരളിനെ കേടുപാടുകളിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കും).