ആലപ്പുഴ: പമ്പയാറ്റിൽ നിന്ന് അനധികൃതമായി മണലെടുത്ത രണ്ട് പേരെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. എഞ്ചിന്‍ ഘടിപ്പിച്ച വള്ളത്തിൽ ആലപ്പുഴ നിന്നെത്തിയാണ് ഇവര്‍ മണലെടുത്തത്. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് സംഘവും ബോട്ടിലെത്തിയാണ് മണലെടുപ്പുകാരെ അറസ്റ്റ് ചെയ്തത്. തൃക്കുന്നപ്പുഴ പല്ലന സ്വദേശി ബിനു (46), കരുവാറ്റ സ്വദേശി കണ്ണൻ (22) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ആറാട്ടുപുഴ കടവിന് സമീപം പമ്പയാറ്റിൽ മണൽ വാരുന്നതായി പോലീസിന് വിവരം ലഭിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പോലിസ് ബോട്ടിൽ നടത്തിയ പരിശോധനയിൽ ആണ് രണ്ട് പേരെ പിടികൂടിയത്. ഇവർക്കെതിരെ കേരള നദീതട സംരക്ഷണ നിയമ പ്രകാരം കേസ് എടുത്തു.



















