കൊച്ചി :സോളാർ കേസിൽ ബംഗലുരുവിലെ വ്യവസായി എം.കെ കരുവിളയെ സിബിഐ ചോദ്യം ചെയ്തു. കൊച്ചി ഓഫീസിൽ വിളിച്ചുവരുത്തിയാണ് മൊഴി രേഖപ്പെടുത്തിയത്. പരാതിക്കാരിയായ സരിത എസ് നായരുടെ മൊഴിൽ സോളാർ കേസിലെ സാന്പത്തിക ഇടപാടിൽ കുരുവിളയുടെ ഇടപെടലിനെക്കുറിച്ച് മൊഴികളുണ്ടായിരുന്നു.
പരാതിക്കാരിയായ സരിത എസ് നായരെയും ഇന്ന് എം.കെ കുരുവിളയ്ക്കൊപ്പം ചോദ്യം ചെയ്തു. രാവിലെ പതിനൊന്ന് മണിയോടെ ആരംഭിച്ച ചോദ്യം ചെയ്യൽ ഉച്ചവരെ നീണ്ടുനിന്നു. സോളാർ കേസിലെ ലൈംഗിക പീഡനം , സാന്പത്തിക ഇടപാടുകൾ എന്നിവയിലാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്.