കൊച്ചി : സംരക്ഷിത വനത്തിനു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയാക്കിയ സുപ്രീംകോടതി വിധി സർക്കാർ നിലപാടിന് തിരിച്ചടിയെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രൻ. ഓരോ സംസ്ഥാനത്തെയും സാഹചര്യം കണക്കിലെടുക്കാതെയുള്ള വിധിയാണിത്. അഡ്വക്കേറ്റ് ജനറൽ അടക്കമുള്ള ഉയർന്ന ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി തുടർ നിയമ നടപടി സ്വീകരിക്കും. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. ഞായറാഴ്ച കണ്ണൂരിൽ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും വനംമന്ത്രി പറഞ്ഞു.