തിരുവനന്തപുരം: കണ്ണൂർ സർവ്വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്ക് കത്തയച്ച ഉന്നതവിദ്യാഭ്യാസമന്ത്രി ആർ.ബിന്ദു സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതേക്കുറിച്ചുള്ള മന്ത്രിയുടെ പ്രതികരണം പോലും അങ്ങേയറ്റം ധിക്കാരപരമാണെന്നും മന്ത്രി രാജിവയ്ക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. മുല്ലപ്പെരിയാർ കേസിൽ സുപ്രീംകോടതിയിൽ നിന്നും കേരളം പരിഹാസം നേരിട്ട സാഹചര്യം പരിശോധിക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പെരിയാർ നിവാസികളുടെ സുരക്ഷയോ കേരളത്തിൻ്റെ ആശങ്കകളോ മുല്ലപ്പെരിയാർ മേൽനോട്ട സമിതിയിൽ ഉന്നയിക്കപ്പെട്ടില്ലെന്നും വിഷയത്തിൽ സർക്കാർ ജനങ്ങളെ കളിപ്പിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു.